HOME /NEWS /Money / ഇറ്റലിയിൽ വീട് വേണോ? വെറും ഒരു യൂറോയ്ക്ക് വീട് വാങ്ങാം!

ഇറ്റലിയിൽ വീട് വേണോ? വെറും ഒരു യൂറോയ്ക്ക് വീട് വാങ്ങാം!

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Now you can own a house in Italy at a price of just one Euro | വെറും ഒരു യൂറോ അഥവാ ഏകദേശം 90 രൂപ ചിലവിട്ടാൽ ഇറ്റലിയിൽ ഒരു വീട് സ്വന്തമാക്കാം. എങ്ങനെയെന്നറിയാം

  • Share this:

    ഇറ്റലിയിൽ വെറും ഒരു യൂറോയ്ക്ക് (ഏകദേശം 90 രൂപ) വീടുകൾ വാങ്ങാൻ അവസരം. കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ എന്ന ഇറ്റാലിയൻ നഗരത്തിലാണ് ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് വീടുകൾ വിൽക്കുന്നത്. ഈ പ്രദേശത്തിന് പുതു ജീവൻ നൽകുകയാണ് ഇത്തരത്തിൽ ഒരു വിൽപ്പനയിലൂടെ സർക്കാരിന്റെ ലക്ഷ്യം. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ 900 ഓളം വീടുകളാണുള്ളത്. വില കുറച്ച് ഈ വീടുകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

    തെക്കൻ നഗരമായ കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ, ടോർമിനയ്ക്കടുത്തുള്ള എറ്റ്ന പർവതത്തിന്റെ അരികിലായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ സ്ഥലമാണിവിടം. ഇവിടെയുള്ള വീടുകളിൽ പകുതിയോളവും നശിച്ചതിനാൽ ഒരു യൂറോയ്ക്ക് മുതൽ വീടുകൾ ലഭ്യമാണ്. കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയിലുള്ള വീടുകളുടെ വില 4,000 മുതൽ 5,000 യൂറോ (3.6 ലക്ഷം മുതൽ 4.5 ലക്ഷം രൂപ വരെ) വരെയാണ്. അത്തരം വീടുകൾക്ക് കുറഞ്ഞ നവീകരണം മാത്രമേ ആവശ്യമുള്ളൂ. അവയിൽ മിക്കതും പട്ടണത്തിന്റെ ഏറ്റവും പഴയ ഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

    1900 കളുടെ തുടക്കത്തിൽ ഇവിടുത്തെ ജനസംഖ്യ 14,000 ആയിരുന്നു. എന്നാൽ ഇന്ന് ഇവിടെ താമസിക്കുന്നവരുടെ എണ്ണം 3,000 ആയി ചുരുങ്ങി. ഇതിനെ തുടർന്ന് കാസ്റ്റിഗ്ലിയോൺ ഡി സിസിലിയയുടെ മേയർ അന്റോണിനോ കമാർഡയാണ് ഈ വർഷം മാർച്ചിൽ പുതിയ പദ്ധതിയ്ക്ക് രൂപം നൽകിയത്. മറ്റ് ചില ഇറ്റാലിയൻ നഗരങ്ങളും ഗ്രാമങ്ങളും ഇത്തരത്തിൽ വീണ്ടും ജനകീയമാക്കുന്നതിന് സമാനമായ പദ്ധതികൾ നടപ്പിലാക്കാനും സർക്കാർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. കാസ്റ്റിഗ്ലിയോൺ ഡി സിസിലിയയുടെ പദ്ധതി ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണ്.

    വീടുകളുടെ വിൽപ്പനയ്ക്കായി ലേലം നടക്കുമെന്ന് മേയർ അറിയിച്ചു. ഓഫർ ലാഭകരമാണെന്ന് തോന്നുമെങ്കിലും, വാങ്ങുന്നവർ മൂന്ന് വർഷത്തിനുള്ളിൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഒരു ബാങ്കിൽ നിന്ന് 4,000 ഡോളർ വിലമതിക്കുന്ന ഇൻഷുറൻസ് പോളിസി വാങ്ങണം എന്നതാണ് ഈ സ്കീമിന്റെ മറ്റൊരു പ്രത്യേകത.

    അത്തരമൊരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും കാസ്റ്റിഗ്ലിയോൺ ഡി സിസിലിയയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമായോ പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്സുമായോ ബന്ധപ്പെടാം. വാങ്ങുന്നയാൾ ഏത് തരത്തിലുള്ള വീടാണ് ആഗ്രഹിക്കുന്നതെന്നും അവർ അത് എങ്ങനെ പുതുക്കിപ്പണിയുമെന്നും ഉദ്യോഗസ്ഥരോട് വ്യക്തമാക്കണം.

    ഇറ്റലിയിലെ ബിസാക്ക എന്ന പട്ടണത്തില്‍ 100 രൂപയിൽ താഴെ വിലയ്ക്ക് വീടുകൾ വിൽപ്പനയ്ക്കുണ്ടെന്ന് ഈ വർഷം ആദ്യം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലാണ് ബിസാക്ക എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിലെ ഒരു തെരുവില്‍ 90 വീടുകളോളമാണ് ഒഴിഞ്ഞു കിടന്നിരുന്നത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ വലിയ പട്ടണങ്ങളിലേക്ക് കുടിയേറിയതോടെയാണ് ഈ പട്ടണങ്ങളിൽ സ്ഥിതിചെയ്യുന്ന വീടുകൾ ഉപേക്ഷിക്കപ്പെട്ടത്.

    Keywords: Italy, House, Real Estate, ഇറ്റലി, വീട്, റിയൽ എസ്റ്റേറ്റ്

    First published:

    Tags: Housing, Italy