TRENDING:

Gold Price: ചാഞ്ചാട്ടത്തിന് ശേഷം നിശ്ചലം, സ്വർണവില രണ്ട് ദിവസത്തേക്ക് മാറില്ല, ആ​ഗോളവിപണയിൽ സംഭവിക്കുന്നത്

Last Updated:

അടുത്തയാഴ്ച വീണ്ടും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ട് ദിവസത്തേക്ക് മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണയുടെ അവധിയോടനുബന്ധിച്ചാണ് മാറ്റമുണ്ടാകാത്തത്. അടുത്തയാഴ്ച വീണ്ടും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
News18
News18
advertisement

കേരളത്തിൽ ഒരു പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമാണ് ഇന്നത്തെ വില. ​വെള്ളി ​ഗ്രാമിന് 250 രൂപയിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ സ്വാധീനഫലത്താലാണ് സ്വർണത്തിന്റെയും ക്രൂഡ് ഓയിലിന്റയും വിലയിൽ ചാഞ്ചാട്ടം തുടരുന്നത്.

കഴിഞ്ഞ ദിവസം പവന് 1440 രൂപ വർദ്ധിച്ചിരുന്നു. ഇതേ നിരക്കിൽ ചെറിയ ഏറ്റക്കുറച്ചിലുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഈ മാസമാദ്യം സ്വർണവില 1.26 ലക്ഷം കടന്ന് ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരുന്നു. തുടർന്ന് മാർച്ച് 23-ഓടെ വില ഒരു ലക്ഷത്തിന് താഴേക്ക് (99,480 രൂപ) എത്തി. എന്നാൽ യുദ്ധം താത്ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില കുതിച്ചുയരുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഘർഷത്തിന് അയവുവന്നാൽ ക്രൂ‍ഡ് ഓയിലിന്റെ വില ഇടിയും. എന്നാൽ സ്വർണവില ഉയരും. ഏപ്രിലിൽ‌ രാജ്യാന്തരവില ഔൺസിന് 5000 ഡോളറിൽ എത്തിയാൽ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price: ചാഞ്ചാട്ടത്തിന് ശേഷം നിശ്ചലം, സ്വർണവില രണ്ട് ദിവസത്തേക്ക് മാറില്ല, ആ​ഗോളവിപണയിൽ സംഭവിക്കുന്നത്
Open in App
Home
Video
Impact Shorts
Web Stories