വാട്സ്ആപ്പ് വഴി മഹാദേവ് ബുക്ക് സ്ഥാപകർ കോടികൾ ഉണ്ടാക്കിയത് എങ്ങനെ?
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം സെക്ഷൻ 19, കള്ളപ്പണം വെളുപ്പിക്കൽ വഴി കമ്മീഷൻ കൈപ്പറ്റുന്നത് കുറ്റകരമാക്കുന്ന സെക്ഷൻ 3, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകരമാക്കുന്ന PMLA ആക്ടിലെ സെക്ഷൻ 4 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മഹാദേവ് ബുക്കിന്റെ ഉടമകളെ പോലീസ് അറസ്റ്റു ചെയ്തത്.
advertisement
ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരം ഇത്തരം ആപ്പുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാന ഗവൺമെന്റിന് സാധിക്കും. പക്ഷേ സംസ്ഥാനം ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല കഴിഞ്ഞ ഒന്നര വർഷമായി അന്വേഷണം എന്ന പേര് മാത്രമാണ് ചത്തീസ്ഗഡ് നടത്തി വന്നത്, ഇപ്പോൾ എൻഫോഴ്സ്മെന്റ് വഴിയാണ് ഇത്തരം ആപ്പുകൾ നിരോധിച്ചത്. ചത്തീസ്ഗഢ് ഗവണ്മെന്റിനും ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയും അതിനൊരു തടസ്സവുമില്ലെന്നും കേന്ദ്ര ഐടി വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.
കയ്യിൽ നിന്നും പിടിച്ചെടുത്ത അഞ്ചുകോടി രൂപ ചത്തീസ്ഗഡ്ഡിലെ സംസ്ഥാന ഗവണ്മെന്റിലെ ചിലർക്ക് നൽകാൻ ഉള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് ഉൾപ്പെടെ പണം നൽകാനുണ്ടെന്നും മഹാദേവ് ആപ്പിന്റെ ഉടമ അസിം ദാസ് സമ്മതിച്ചതായി ഇഡി റിപ്പോർട്ട് ചെയ്തു.
ഇലക്ഷൻ പ്രചരണത്തിനായി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി യുഎഇയിൽ നിന്നും വരുന്ന പണം കൈകാര്യം ചെയ്തിരുന്നത് ദാസ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാദേവ് ആപ്പ് മാനേജ്മെന്റിലെ സുധം സോണി തനിയ്ക്ക് 5.39 കോടി രൂപ നൽകിയിട്ട് ചത്തിസ്ഗഡ്ഢിന്റെ മുഖ്യമന്ത്രിയുടെ സഹായിക്ക് നൽകാൻ ആവശ്യപ്പെട്ടുവെന്നും ദാസ് സമ്മതിച്ചതായി ഇഡി വ്യക്തമാക്കി.
” ദുബായിൽ നിന്നും ദാസിന് നേരിട്ട് ഫോൺ കോൾ ലഭിച്ചുവെന്നും ഭാഗലിന്റെ സഹായിക്ക് കൈമാറേണ്ട പണവുമായി ഹോട്ടലിലെ റൂം നമ്പർ 311-ൽ വെയ്റ്റ് ചെയ്യാനും നിർദ്ദേശിച്ചതായി ” -ഇഡി പറയുന്നു.
ഫോറൻസിക്, ഡിജിറ്റൽ തെളിവുകൾ ദാസിന്റെ പക്കൽ നിന്നും കണ്ടെടുത്തതായും ഇഡി വ്യക്തമാക്കി.
അസംബ്ലി ഇലക്ഷൻ നടക്കാനിരിക്കെ തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ഇഡി മനപ്പൂർവ്വം ശ്രമിക്കുന്നുവെന്നും, നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ സംസ്ഥാനത്തെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഭാഗേൽ കുറ്റപ്പെടുത്തി.
“മഹാദേവന്റെ പേരിൽ ഒരു ആപ്പിറക്കി ആ പേരിനെ അപമാനിച്ചുവെന്നും അതുപയോഗിച്ച് കോൺഗ്രസ് പണ തട്ടിപ്പ് നടത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.