പത്ത് ബില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്; ക്രിപ്‌റ്റോ രാജാവ് സാം ബാങ്ക്മാൻ ഫ്രൈഡിന് സംഭവിച്ചതെന്ത്?

Last Updated:

കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

Sam Bankman-Fried
Sam Bankman-Fried
ഒരുകാലത്ത് ക്രിപ്റ്റോയുടെ രാജാവ് എന്ന് വാഴ്ത്തപ്പെട്ട എഫ്‌ടിഎക്‌സ് സ്ഥാപകൻ സാം ബാങ്ക്മാൻ-ഫ്രൈഡ് നിലവിൽ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. തന്റെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കളെയും നിക്ഷേപകരെയും വഞ്ചിച്ച് 10 ബില്യൺ ഡോളറിന്റെ തട്ടിപ്പ് നടത്തിയതിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് സാം ബാങ്ക്മാൻ. കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഇതിനെ തുടർന്ന് ആരാണ് സാം ബാങ്ക്മാൻ-ഫ്രൈഡ് എന്നും അദ്ദേഹത്തിന്റെ ഈ സാമ്പത്തിക തകർച്ചയ്ക്ക് കാരണമെന്താണെന്നുമാണ് ചർച്ചയാകുന്നത്.
പണത്തിനുമേൽ തന്റെ സാമ്രാജ്യം കെട്ടി ഉയർത്തിയ സാം ബാങ്ക്മാൻ എസ്.ബി.എഫ് എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ സമ്പത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആസ്തികളെല്ലാം തകർന്നടിഞ്ഞത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ശേഷം വളരെ ചെറുപ്രായത്തിൽ തന്നെ ക്രിപ്റ്റോ വ്യവസായത്തിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് അദ്ദേഹം തയ്യാറായി. അങ്ങനെ തന്റെ ജോലി ഉപേക്ഷിച്ച് 2017-ൽ ആണ് അദ്ദേഹം ക്രിപ്‌റ്റോയിലേക്ക് തിരിയുന്നത്.
advertisement
തുടർന്ന് അലമേഡ റിസേര്‍ച്ചെന്ന കമ്പനിയ്ക്ക് തുടക്കം കുറിച്ച് രണ്ടു വർഷത്തിനുശേഷം അണ് എഫ്ടിഎക്സ് (FTX ) സ്ഥാപിച്ചത്. ബിറ്റ്കോയിൻ ഉൾപ്പടെ ഉള്ള ഡിജിറ്റൽ ആസ്തികൾ വാങ്ങാനും വിൽക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു എക്സ്ചേഞ്ച് കമ്പനിയായിരുന്നു എഫ്ടിഎക്സ്. പിന്നീടങ്ങോട്ട് ക്രിപ്‌റ്റോകറൻസിയുടെ മൂല്യനിർണ്ണയം കുതിച്ചുയർന്നത് അദ്ദേഹത്തിന്റെ വളർച്ച ഇരട്ടിയാക്കി. കൂടാതെ 30 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഫോർബ്‌സ് മാഗസിൻ പ്രകാരം 26 ബില്യൺ ഡോളർ ആസ്തി നേടുന്ന ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചു.
advertisement
കൂടാതെ 2022 ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ഏറ്റവും വലിയ സംഭാവന നൽകുന്നവരിൽ ഒരാളായും ബാങ്ക്മാൻ-ഫ്രൈഡ് ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം ഹാക്കുകളും കള്ളപ്പണം വെളുപ്പിക്കലും മൂലം വെല്ലുവിളി നേരിടുന്ന ക്രിപ്‌റ്റോകറൻസി മേഖലയിൽ എഫ്ടിഎക്‌സിന്റെ സ്ഥാനം സുരക്ഷിതമായി ചിത്രീകരിക്കുന്ന പരസ്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹം, നാഷണൽ ഫുട്ബോൾ ലീഗ് ഇതിഹാസം ടോം ബ്രാഡി, ഹാസ്യനടൻ ലാറി ഡേവിഡ് എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളെയും നിയമിച്ചു.
അതേസമയം 2022-ൽ ക്രിപ്‌റ്റോയുടെ വില കുതിച്ചുയരുകയും അലമേഡയിലെ നഷ്ടം നികത്താൻ എഫ്‌ടിഎക്‌സ് ഫണ്ടുകൾ ഉപയോഗിക്കുകയും ചെയ്തതായാണ് പ്രോസിക്യൂട്ടർമാർ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ആരോപണം. കൂടാതെ അദ്ദേഹം വർഷങ്ങളോളം ഉപഭോക്താക്കളുടെ ഫണ്ടുകൾ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് മറച്ചുവെച്ചതായും കോടതിയിൽ ചൂണ്ടിക്കാട്ടി . മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഒക്ടോബർ 4 ന് ആണ് അദ്ദേഹത്തിന്റെ വിചാരണ ആരംഭിച്ചത്. തുടർന്ന് പ്രോസിക്യൂട്ടർമാരുമായി സഹകരിക്കാൻ തയ്യാറാണെന്നും ബാങ്ക്മാൻ-ഫ്രൈഡ് അറിയിച്ചു.
advertisement
എന്നാൽ വഞ്ചന, ഗൂഢാലോചന തുടങ്ങിയ ഏഴ് കേസുകളിൽ ബാങ്ക്മാൻ-ഫ്രൈഡ് കുറ്റക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കാത്തതിന്റെ അപര്യാപ്തതയാണ് ഇതിലേക്ക് നയിച്ചതതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഉപഭോക്താക്കളുടെ പണം തട്ടിയെടുത്തു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. എഫ്‌ടിഎക്‌സ് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു റിസ്ക് മാനേജ്‌മെന്റ് നടപ്പാക്കാഞ്ഞത് തന്റെ ഭാഗത്തുനിന്നും വന്ന പിഴവാണെന്നും അദ്ദേഹം അംഗീകരിച്ചു.
എന്നാൽ താൻ ഒരിക്കലും ആരെയും കബളിപ്പിക്കാനോ ഉപഭോക്താവിന്റെ പണം തട്ടിയെടുക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ സാക്ഷ്യപ്പെടുത്തി. ” വിപണിയിൽ മികച്ച ഉൽപ്പന്നം നിർമ്മിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതി, എന്നാൽ അത് വിപരീതമായാണ് സംഭവിച്ചത്” എന്ന് ബാങ്ക്മാൻ-ഫ്രൈഡ് മാൻഹട്ടൻ ഫെഡറൽ കോടതിയിൽ തന്റെ ആറ് മണിക്കൂർ നീണ്ടുനിന്ന വിചാരണക്കിടെ കൂട്ടിച്ചേർത്തു..
advertisement
അതേസമയം സാക്ഷികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് യുഎസ് ജില്ലാ ജഡ്ജി ലൂയിസ് കപ്ലാൻ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതോടെ ഓഗസ്റ്റ് പകുതിയോടെ ബാങ്ക്മാൻ-ഫ്രൈഡ് ജയിലിലാവുകയും ചെയ്തു. എന്നാൽ തനിക്ക് ശരിയെന്ന് തോന്നിയതേ ഈ വിഷയത്തിൽ താൻ ചെയ്തിട്ടുള്ളൂ എന്നായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ബാങ്ക്മാൻ മാസങ്ങൾക്ക് മുമ്പ് വരുത്തിയ പിഴവുകളുടെ ഫലമാണ് എഫ്‌ടിഎക്‌സിന്റെ തകർച്ചയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഇടപാടുകളിൽ ചിലതിൽ അലമേഡ റിസർച്ച് ഉൾപ്പെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം നവംബറിൽ, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ പ്രധാന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനിയായിരുന്നു എഫ്‌ടിഎക്‌സ്. എന്നാൽ എസ്ടിഎക്സിന്റെ തകർച്ച പുറംലോകം അറിഞ്ഞതോടെ ഉപഭോക്താക്കൾ തങ്ങളുടെ നിക്ഷേപങ്ങൾ കമ്പനിയിൽ നിന്ന് കൂട്ടത്തോടെ പിൻവലിക്കാനും തുടങ്ങി. തുടർന്ന് എഫ്.ടി.എക്സിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും ബാങ്ക്മാൻ തന്റെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവം ക്രിപ്റ്റോ വിപണിയുടെ വലിയ ആഘാതത്തിലേക്കും ക്രിപ്റ്റോ വിലകളുടെ ഇടിവിലേക്കും നയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
പത്ത് ബില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്; ക്രിപ്‌റ്റോ രാജാവ് സാം ബാങ്ക്മാൻ ഫ്രൈഡിന് സംഭവിച്ചതെന്ത്?
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement