" 2023-24 സാമ്പത്തിക വർഷം ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു, മൊത്തം ജിഎസ്ടി സമാഹരണം 20 ലക്ഷം കോടി കടന്നിരിക്കുകയാണ് , മുൻവർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം വർധനയോടെ 20.14 ലക്ഷം കോടി രൂപ നേടി . ഈ സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ കളക്ഷൻ 1.68 ലക്ഷം കോടി രൂപയാണ്, ഇത് മുൻ വർഷം ശരാശരി 1.5 ലക്ഷം കോടി രൂപയായിരുന്നു " എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ മാസം കേന്ദ്ര ചരക്ക് സേവന നികുതിയായി (സിജിഎസ്ടി) 43,264 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതിയായി (എസ്ജിഎസ്ടി) 37,704 കോടി രൂപയും ആണ് കേന്ദ്രസർക്കാർ അനുവദിച്ചത്. സെറ്റിൽമെന്റിന് ശേഷമുള്ള മൊത്തം വരുമാനം കേന്ദ്രത്തിന് 77,796 കോടി രൂപയും കോടി രൂപയും സംസ്ഥാന ജിഎസ്ടിയ്ക്ക് 81,450 കോടി രൂപയും ആണ്.
advertisement
2024 മാർച്ചിലെ ജിഎസ്ടി സമാഹരണം:
കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി): 34,532 കോടി രൂപ
സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി): 43,746 കോടി രൂപ
സംയോജിത ചരക്ക് സേവന നികുതി (IGST): ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 40,322 കോടി ഉൾപ്പെടെ 87,947 കോടി രൂപ
സെസ്: ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 996 കോടി ഉൾപ്പെടെ 12,259 കോടി രൂപ.
2023-24 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള വരുമാനം
1. കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി): 3,75,710 കോടി രൂപ
2. സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി): 4,71,195 കോടി രൂപ
3. സംയോജിത ചരക്ക് സേവന നികുതി (IGST): ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 4,83,086 കോടി ഉൾപ്പെടെ 10,26,790 കോടി രൂപ
4. സെസ്: ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 11,915 കോടി ഉൾപ്പെടെ 1,44,554 കോടി രൂപ