വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ 46 കോടിയുടെ ഇടപാട്; നമ്മുടെ പാൻ നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം
- Published by:Vishnupriya S
- news18-malayalam
Last Updated:
ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അക്കൗണ്ടിൽ കോടികളുടെ ഇടപാട് നടന്ന വിവരം ഗ്വാളിയോർ സ്വദേശി അറിയുന്നത്
താനറിയാതെ ബാങ്ക് അക്കൗണ്ടിൽ 46 കോടി രൂപയുടെ ഇടപാട് നടന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി വിദ്യാർത്ഥി. മധ്യപ്രദേശിൽ ആണ് സംഭവം. ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അക്കൗണ്ടിൽ കോടികളുടെ ഇടപാട് നടന്ന വിവരം ഗ്വാളിയോർ സ്വദേശിയായ പ്രമോദ് കുമാർ അറിയുന്നത്. പിന്നീട് വിദ്യാർത്ഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് മുംബൈയിലും ഡൽഹിയിലും 2021 മുതൽ പ്രവർത്തിക്കുകയാണെന്നും നോട്ടീസിൽ നിന്ന് വ്യക്തമാവുകയും ചെയ്തു.
" ഞാൻ ഗ്വാളിയോറിലെ ഒരു കോളേജ് വിദ്യാർത്ഥിയാണ്. ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ച ശേഷമാണ് , മുംബൈയിലും ഡൽഹിയിലും 2021-ൽ പ്രവർത്തിക്കുന്ന ഒരു കമ്പനി എൻ്റെ പാൻ കാർഡ് നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്. ഇതിൽ എൻ്റെ പാൻ കാർഡ് എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇടപാടുകൾ എങ്ങനെയാണ് നടന്നതെന്നും എനിക്കറിയില്ല" 25 കാരനായ പ്രമോദ് പറഞ്ഞു. ഈ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പിനെ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല എന്നും വിദ്യാർത്ഥി വ്യക്തമാക്കി.
advertisement
തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. അങ്ങനെ പ്രമോദ് അഡീഷണൽ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിലെത്തി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. " ബാങ്ക് അക്കൗണ്ടിൽ നിന്ന് 46 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി യുവാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു വരികയാണ്. പാൻ കാർഡ് ദുരുപയോഗം ചെയ്യുകയും അതിലൂടെ ഒരു കമ്പനി രജിസ്റ്റർ ചെയ്യുകയും ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന കാര്യം വ്യക്തമാണ് " അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പോലീസ് (എഎസ്പി) ഷിയാസ് കെഎം പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
March 30, 2024 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ 46 കോടിയുടെ ഇടപാട്; നമ്മുടെ പാൻ നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം