എല്ലാ വർഷവും ഈ പലിശനിരക്ക് പുനർനിർണയിക്കാറുണ്ട്. 2021-2022 വർഷം പി എഫ് പലിശനിരക്ക് 8.5 ശതമാനമാണ്. ഇപ്പോൾ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് തങ്ങളുടെ പി എഫ് അക്കൗണ്ടിൽ നിന്ന് മുൻകൂർ പണം പിൻവലിക്കാനുള്ള അനുമതി ഇ പി എഫ് ഓ നൽകിയിരിക്കുകയാണ്. മഹാമാരിക്കാലത്ത് ഉണ്ടായേക്കാവുന്ന അപ്രതീക്ഷിതമായ ചെലവുകൾ വഹിക്കാൻ ജീവനക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇ പി എഫ് ഓ-യുടെ ഭാഗത്ത് നിന്ന് ഈ നീക്കം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തിരിച്ചടയ്‌ക്കേണ്ടാത്ത വിധത്തിൽ പണം പിൻവലിക്കാനുള്ള അനുമതി ഇ പി എഫ് ഓ നൽകിയിരുന്നു.
advertisement
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഇ പി എഫ് അക്കൗണ്ട് ഉടമകൾക്ക് ഈ പദ്ധതികളുടെ ആനുകൂല്യം നേടാൻ കഴിയും. അത് കൂടാതെ, ഉമംഗ് മൊബൈൽ ആപ്പ് ഉപയോഗിച്ചും പണം പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയും. അതിന് ഘട്ടം ഘട്ടമായി പിന്തുടരേണ്ട പ്രക്രിയ ഇവിടെ വിശദീകരിക്കുന്നു. ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കണമെങ്കിൽ നിങ്ങളുടെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറും ഉമംഗ് ആപ്പും ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ഉമംഗ് മൊബൈൽ ആപ്പ് ഉപയോഗിച്ച് പി എഫിൽ നിന്ന് പണം പിൻവലിക്കേണ്ട വിധം
ഘട്ടം 1: നിങ്ങളുടെ ഫോണിൽ ഉമംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് അതിൽ ലോഗ് ഇൻ ചെയ്യുക.
ഘട്ടം 2: സെർച്ച് മെനുവിലേക്ക് പോയി ഇപിഎഫ്ഓ (EPFO) എന്ന ഓപ്‌ഷൻ തിരയുക.
ഘട്ടം 3: 'എംപ്ലോയീ സെൻട്രിക്' (Employee Centric) എന്ന ഓപ്‌ഷനിലേക്ക് പോയി 'റെയ്‌സ് ക്ലെയിം' ( Raise claim ) എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നിങ്ങളുടെ ഇപിഎഫ് യുഎഎൻ (EPF UAN) നൽകി ഒ ടി പി സൃഷ്ടിക്കുക.
ഘട്ടം 5: രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് വന്ന ഒ ടി പി നൽകുക. തുടർന്ന് പണം പിൻവലിക്കുന്ന വിധം തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുക.
ഘട്ടം 6: നിങ്ങൾക്ക് ഇപ്പോൾ ഒരു ക്ലെയിം റഫറൻസ് നമ്പർ ലഭിക്കും. ഈ അപേക്ഷയുടെ നില അറിയാൻ ഈ നമ്പർ ഉപയോഗിക്കാം.