ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി മാറുക എന്നത് പലരുടെയും സ്വപ്നമാണ്. ജീവിക്കാനായി ജോലികൾ ചെയ്ത് കഷ്ടപ്പെടാതെ സമ്പന്നതയിൽ ജീവിക്കുക എന്നത് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. ക്രിസ് വില്യംസൺ എന്ന ജോർജിയക്കാരനും ഒരു നിമിഷം തന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമായി എന്ന് വിശ്വസിച്ചു.
ക്രിപ്‌റ്റോകറൻസി മാർക്കറ്റിൽ നിക്ഷേപം നടത്തിക്കൊണ്ടിരുന്ന ക്രിസ് ഒരു ദിവസം രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ തന്റെ നിക്ഷേപം ഒറ്റ രാത്രികൊണ്ട് ഒരു ട്രില്യൺ ഡോളറിലേക്ക് വളർന്നുവെന്ന സന്ദേശമാണ് കണ്ടത്. ഇത് കണ്ട ക്രിസ് താൻ അപ്പോഴും ഉറങ്ങുകയാണെന്നാണ് ആദ്യം കരുതിയത്. തന്റെ പോർട്ട്ഫോളിയോയിലെ 13 അക്ക സമ്പാദ്യം കണ്ട് ക്രിസിന്റെ കണ്ണ് തള്ളി.
വൈറസ് ഗവേഷണത്തിന് വുഹാൻ ലാബിന് നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ചൈനക്രിസ് ബണ്ണി റോക്കറ്റ് എന്ന ഡിജിറ്റൽ കറൻസിയിൽ 20 ഡോളർ മാത്രമാണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ, തന്റെ കോയിൻബേസ് ആപ്ലിക്കേഷനിൽ ഒരു ട്രില്യൺ ഡോളർ എന്നാണ് തുക കാണിച്ചത്. ഇതു കണ്ടാണ് ക്രിസ് കോടീശ്വരനായി എന്ന് തെറ്റിദ്ധരിച്ചത്. എന്നാൽ, ആപ്ലിക്കേഷനിലെ സാങ്കേതിക തകരാറു മൂലമാണ് ഇങ്ങനെയൊരു തുക കാണിച്ചത്.
തന്റെ കോയിൻബേസ് അക്കൗണ്ടിലെ റോക്കറ്റ് ബണ്ണി കറൻസി മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറ്റി പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതേ കണക്ക് കാണിക്കുന്നില്ലെന്ന് ഫോക്സ് ന്യൂസിനോട് സംസാരിച്ച ക്രിസ് പറഞ്ഞു. ഇതിനുശേഷം, അദ്ദേഹം കോയിൻബേസ് ആപ്ലിക്കേഷന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ഒരു ട്രില്യൺ ഡോളർ നിക്ഷേപം എന്നത് വെറുതെ ആയിരുന്നുവെന്നും ആപ്ലിക്കേഷനിലെ സാങ്കേതിക തകരാറ് മൂലമാണ് ഇങ്ങനെ കാണിച്ചതെന്നും മനസ്സിലാക്കി.
കോവിഡ് -19 കാരണം ബിസിനസ് തകര്‍ന്നു; മുള കൊണ്ടുള്ള 'പരിസ്ഥിതി സൗഹൃദ' വെള്ളക്കുപ്പികൾ നിർമ്മിച്ച് യുവാവ്ഒരു ട്വീറ്റിൽ സംഭവം പങ്കുവെച്ച അദ്ദേഹം തന്റെ പോർട്ട്‌ഫോളിയോയുടെ സ്‌ക്രീൻഷോട്ടുകളും കോയിൻബേസിൽ നിന്ന് ലഭിച്ച മെയിലിന്റെ മറുപടിയും പോസ്റ്റു ചെയ്തു.
എന്നെങ്കിലും, ഇതുപോലെ വലിയ ഒരു തുക തന്റെ പോർട്ട്ഫോളിയോയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ് പറഞ്ഞു. ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹം നിരവധി ഇ-മെയിലുകൾ അയയ്‌ക്കുന്നുണ്ട്. തന്റെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പെൻഗ്വിൻ ആകൃതിയിലുള്ള ഒരു യാച്ച് നിർമ്മിക്കുകയാണ് ക്രിസിന്റെ ലക്ഷ്യം.
യഥാർത്ഥ ജീവിതത്തിൽ തനിക്ക് ഈ തുക ലഭിച്ചിരുന്നെങ്കിൽ, അത് നിരവധി പേർക്ക് സഹായത്തിനായി ഉപയോഗിക്കുമായിരുന്നുവെന്നും ക്രിസ് പറഞ്ഞു. ഒരു സൗജന്യ ക്ലിനിക്ക് തുറക്കാനും സഹോദരിയുടെ ഭവനവായ്പ അടച്ച് തീർക്കാനും ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിറ്റ്‌കോയിൻ ദിനംപ്രതി ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ്. യുവ നിക്ഷേപകരെയാണ് ഇത് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. 2013 ഒക്ടോബറിൽ ഒരു യൂണിറ്റിന് 121.34 ഡോളർ വിലയായിരുന്ന ബിറ്റ്‌കോയിൻ എന്ന ക്രിപ്റ്റോകറൻസി 2021 ജനുവരി എത്തിയപ്പോൾ 32,000 ഡോളറായി വില ഉയർന്നു. കുത്തനെയുള്ള ഉയർച്ചയാണ് ബിറ്റ്‌കോയിൻ വിലയിൽ ഉണ്ടായിരിക്കുന്നത്. സാധാരണ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, ക്രിപ്റ്റോകറൻസികൾ ഡിജിറ്റൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.