ആധാർകാർഡ് നഷ്ടപ്പെടുകയും കാർഡിന്റെ നമ്പറോ, എൻറോൾമെന്റ് നമ്പറോ ഓർമ്മിക്കാനാവാതെ വരുകയും ചെയ്യുകയാണെങ്കിൽ എന്ത് ചെയ്യും? ഇത്തരം സാഹചര്യങ്ങളിലും വളരെ ലളിതമായി പണച്ചെലവില്ലാതെ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട ആധാറിന്റെ നമ്പറോ, എൻറോൾമെന്റ് നമ്പറോ നേടാനാകും. അത് എങ്ങനെയാണെന്ന് ചുവടെ വിശദീകരിക്കുന്നു.
advertisement
നഷ്ടപ്പെട്ട ആധാർ നമ്പർ എങ്ങനെ വീണ്ടെടുക്കാം
ആധാർ കാർഡ് നഷ്ടപ്പെടുകയും കാർഡിന്റെ നമ്പറോ എൻറോൾമെന്റ് നമ്പറോ ഓർമ്മിക്കാനാവാതെ വരുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ mAdhar ആപ്പ് വഴിയോ uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചോ നിങ്ങൾക്ക് ആധാർ നമ്പർ വീണ്ടെടുക്കാവുന്നതാണ്. നടപടി ക്രമങ്ങൾ ഇപ്രകാരമാണ്
1) uidai.gov.in എന്ന വെബ്സൈറ്റിൽ ആദ്യം ലോഗിൻ ചെയ്യുക.
2) വെബ്സൈറ്റിലെ ഹോംപേജിലെ ആധാർ സർവ്വീസിലുള്ള My Aadhar എന്ന ടാബിൽ സെലക്ട് ചെയ്ത് Retrieve Lost UID/EID എന്നതിൽ ക്ലിക്ക് ചെയ്യുക.
3) മുഴുവൻ പേര്, രജിസ്ടേഡ് മൊബൈൽ നമ്പർ അല്ലെങ്കിൽ ജിമെയിൽ എന്നിവ രേഖപ്പെടുത്തുക.
4) ക്യാപ്ച്ച നൽകിയ ശേഷം സെൻഡ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക.
5) മൊബൈൽ ഫോണിൽ ലഭിച്ച ആറ് അക്ക ഒടിപി നമ്പർ നൽകുക.
6) ഇത്രയും കാര്യങ്ങൾ ചെയ്താൽ ആധാർ നമ്പർ/ എൻറോൾമെന്റ് നമ്പർ എന്നിവ നിങ്ങളുടെ ഫോണിൽ മെസേജായി ലഭ്യമാകും. ഈ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇ ആധാർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Bevco | നഷ്ടം 1000 കോടി പിന്നിട്ടു; ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ ഔട് ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ
ആധാറുമായി നിങ്ങളുടെ മൊബൈൽ ഫോണിനെ ബന്ധിപ്പിച്ചിട്ടില്ല എങ്കിൽ ഇത് ആദ്യമേ ചെയ്യേണ്ടതായുണ്ട്. ആധാർ അടിസ്ഥാനമാക്കിയുള്ള എല്ലാ ഓൺലൈൻ സേവനങ്ങൾക്കും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമാണ്.
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ അടുത്തുള്ള ആധാർ കേന്ദ്രത്തിൽ സന്ദർശിച്ച് ബയോമെട്രിക് വിവരങ്ങൾ നൽകി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. 50 രൂപയാണ് മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി നൽകേണ്ടത്. യതൊരു തരത്തിലുള്ള ഡോക്യുമെന്റുകളും ഇതിനായി ആവശ്യമില്ല.
ആധാറുമായി ബന്ധപ്പെട്ട ഒട്ടു മിക്ക സേവനങ്ങളും ഓൺലൈനായി uidai.gov.in എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. പേര് തിരുത്തൽ, വിലാസത്തിൽ മാറ്റം വരുത്തൽ, ജിമെയിൽ വിലാസം നൽകൽ, മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കൽ എന്നിങ്ങനെ എല്ലാ സേവനങ്ങളും സ്വന്തമായി ഓൺലൈനിൽ ചെയ്യാവുന്നതാണ്. ആധാർ കാർഡിലുള്ള ഫോട്ടോ മാറ്റണം എന്നുണ്ടെങ്കിൽ ഇതും ചെയ്യാവുന്നതാണ്. ഇതിനായി uidai.gov.in വെബ്സൈറ്റിൽ നിന്ന് അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കേണ്ടത് ഉണ്ട്.