Bevco | നഷ്ടം 1000 കോടി പിന്നിട്ടു; ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ ഔട് ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ
Last Updated:
ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട് ബാറുകൾ, ബവ്റിജസ് ഔട്ട് ലെറ്റുകൾ എന്നിവ ഉടൻ തുറക്കേണ്ടെന്ന് ആയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ, ഈ ലോക്ക് ഡൗൺ വലിയ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത് ബെവ്കോയ്‌ക്കാണ്. ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ തന്നെ ഔട്ട് ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
നിലവിൽ നഷ്ടം ആയിരം കോടി രൂപ പിന്നിട്ടതായും ബെവ്കോ സർക്കാരിനെ അറിയിച്ചു. ലോക്ക്ഡൗൺ അവസാനിച്ചാൽ എത്രയും പെട്ടെന്ന് ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. ഇനിയും ഔട്ട് ലെറ്റുകൾ അടഞ്ഞു കിടന്നാൽ നഷ്ടം കൂടുമെന്നും ബെവ്കോ വ്യക്തമാക്കുന്നു.
ഔട്ട് ലെറ്റുകൾ ഇനിയും അടഞ്ഞുകിടന്നാൽ നഷ്ടം കൂടും. ശമ്പളം, കടവാടക എന്നിവയ്ക്കായി സർക്കാരിന്റെ സഹായവും വേണ്ടി വരുമെന്നും ബെവ്കോ അറിയിച്ചു. ഈ സാഹചര്യത്തിൽ വൈകാതെ ഔട്ട് ലെറ്റുകൾ തുറക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
advertisement
മദ്യം ഹോം ഡെലിവറി നടത്തുന്നതിനെക്കുറിച്ച് നേരത്തെ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, മദ്യം ഹോം ഡെലിവറി നടത്തേണ്ടെന്ന നിലപാടാണ് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ സ്വീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഔട്ട് ലെറ്റുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
advertisement
ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട് ബാറുകൾ, ബവ്റിജസ് ഔട്ട് ലെറ്റുകൾ എന്നിവ ഉടൻ തുറക്കേണ്ടെന്ന് ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bevco | നഷ്ടം 1000 കോടി പിന്നിട്ടു; ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ ഔട് ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ


