TRENDING:

Business | പുതിയ ബിസിനസുകൾ ആരംഭിക്കാൻ അനുയോജ്യമായ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയും: ഗ്ലോബൽ സർവേഫലം

Last Updated:

കുറഞ്ഞ വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളിലാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതിയ ബിസിനസ്സ് (Business) ആരംഭിക്കാൻ ഏറ്റവും എളുപ്പമുള്ള അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും (India). 500ലധികം ഗവേഷകരടങ്ങുന്ന ഗ്ലോബൽ കൺസോർഷ്യമാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളിലാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയത്. ദുബായ് എക്‌സ്‌പോയിലാണ് (Dubai Expo) ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ (GEM) 2021/2022 റിപ്പോർട്ട് പ്രകാശനം ചെയ്തത്. ഉയർന്ന, ഇടത്തരം, താഴ്ന്ന വരുമാനമുള്ള 47 സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള 2,000 പേരിൽ നിന്ന് സർവ്വേയിലൂടെ ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
advertisement

സംരംഭക പ്രവർത്തനം, സംരംഭത്തോടുള്ള മനോഭാവം, പ്രാദേശിക സംരംഭക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ഇന്ത്യക്കാരിൽ 82 ശതമാനം പേരും ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് എളുപ്പമാണെന്ന് വ്യക്തമാക്കി. ഇതോടെ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തി.

കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടാത്തതിന്റെ കാരണമായി 54 ശതമാനം പേരും ചൂണ്ടിക്കാണിച്ച കാരണം പരാജയ ഭയമാണ്. ഈ പട്ടികയിൽ ഇന്ത്യ 47 രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. സർക്കാർ പിന്തുണയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. 80 ശതമാനത്തിലധികം ഇന്ത്യൻ സംരംഭകരും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ വളർച്ചാ പ്രതീക്ഷകളാണ് റിപ്പോർട്ട് ചെയ്തത്.

advertisement

"ഇന്ത്യയിൽ പ്രതികരിച്ചവരിൽ 80 ശതമാനത്തിലധികം പേരും രാജ്യത്ത് ഒരു ബിസിനസ്സ് ആരംഭിക്കുന്നത് എളുപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആഗോളതലത്തിൽ ബിസിനസ് ആരംഭിക്കാൻ എളുപ്പമുള്ള മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയും ഉൾപ്പെട്ടു. 'സ്റ്റാർട്ടപ്പ് ഇന്ത്യ', മെയ്ക്ക് ഇൻ ഇന്ത്യ' തുടങ്ങിയ സർക്കാർ സംരംഭങ്ങൾക്ക് നന്ദി, ഇത് മെച്ചപ്പെട്ട ഒരു സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ രാജ്യത്തെ സഹായിച്ചിട്ടുണ്ട്" ഗ്ലാസ്‌ഗോയിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിലെ ഹണ്ടർ സെന്റർ ഫോർ എന്റർപ്രണർഷിപ്പിലെ സീനിയർ ലക്ചററും ജെം റിപ്പോർട്ടിന്റെ എട്ട് രചയിതാക്കളിൽ ഒരാളുമായ ഡോ. ശ്രീവാസ് സഹസ്രനാമം പറഞ്ഞു.

advertisement

Also Read-Cryptocurrency | 'സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിക്ഷേപിക്കുക'; ക്രിപ്‌റ്റോ നിക്ഷേപകർക്ക് RBI ഗവർണറുടെ മുന്നറിയിപ്പ്

എന്നാൽ, പൊതുജനങ്ങൾക്കിടയിലെ വളർച്ചാ പ്രതീക്ഷകൾ ഇപ്പോഴും വളരെ കുറവാണ്. അതിനാൽ, സാധാരണ ജനങ്ങളിൽ പരാജയപ്പെടുമെന്ന ഭയം കുറയ്ക്കുന്നതിന് സാംസ്കാരിക മാറ്റം ആവശ്യമാണെന്നും പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ സേവനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തവും വിജ്ഞാനാധിഷ്ഠിതവുമായ ഉയർന്ന മൂല്യമുള്ള ബിസിനസ്സ് സേവനങ്ങളിൽ പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ വികസന പാത മെച്ചപ്പെടുത്തുകയും 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേയ്ക്ക് എത്താൻ വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Also Read-e-RUPI പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി RBI; ഇനി ഒന്നിലധികം തവണ വൗച്ചറുകൾ ഉപയോഗിക്കാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആഗോളതലത്തിൽ, ഈ 47 സമ്പദ്‌വ്യവസ്ഥകളിൽ 15 എണ്ണത്തിലും മഹാമാരി പുതിയ ബിസിനസ്സ് അവസരങ്ങളിലേക്ക് നയിച്ചതായി പകുതിയിലധികം സംരംഭകരും സമ്മതിക്കുന്നതായും ജെം റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യക്തിഗത സംരംഭകരിൽ നിന്ന് നേരിട്ട് സംരംഭകത്വത്തെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന ഏക ആഗോള ഗവേഷണ ഉറവിടമാണ് ജെം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Business | പുതിയ ബിസിനസുകൾ ആരംഭിക്കാൻ അനുയോജ്യമായ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയും: ഗ്ലോബൽ സർവേഫലം
Open in App
Home
Video
Impact Shorts
Web Stories