TRENDING:

Atal Pension Yojana | മാസം 5000 രൂപ വരെ പെന്‍ഷന്‍ നേടാം; അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപിക്കൂ

Last Updated:

നിക്ഷേപകന് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്‌സ് അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന . പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA) പദ്ധതി നിയന്ത്രിക്കുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നിങ്ങളുടെ പ്രായത്തിനനുസരിച്ച് 1000 രൂപ മുതല്‍ പരമാവധി 5,000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ (monthly pension) വാഗ്ദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയാണിത്. ഗ്യാരണ്ടിയും സുരക്ഷിതമായ റിട്ടേണും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. 60 വയസ്സ് കഴിഞ്ഞാലാണ് നിക്ഷേപകര്‍ക്ക് പെന്‍ഷന്‍ തുക ലഭിക്കുക. നിക്ഷേപകന് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്‌സ് അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

advertisement

Also Read-MSMEs | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നു വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ; വിജ്ഞാപനം പുറത്തിറക്കി

ഒരാള്‍ക്ക് ഒരു അടല്‍ പെന്‍ഷന്‍ അക്കൗണ്ട് മാത്രമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. അടല്‍ യോജന സ്‌കീമിന് കീഴില്‍ നേരത്തെ നിക്ഷേപം നടത്തുന്ന അപേക്ഷകര്‍ക്ക് അത്രയും കൂടുതല്‍ ആനുകൂല്യം ലഭിക്കും. ഒരാള്‍ തന്റെ 18-ാമത്തെ വയസ്സില്‍ അടല്‍ പെന്‍ഷന്‍ യോജനയിൽ പ്രതിമാസം 210 രൂപ വീതം നിക്ഷേപം നടത്തിയാൽ 60-ാമത്തെ വയസ്സില്‍ പ്രതിമാസം 5000 രൂപ പെന്‍ഷന്‍ ലഭിക്കും.

advertisement

25-ാം വയസ്സില്‍ അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് തുറക്കുകയാണെങ്കില്‍, ആ അക്കൗണ്ടിലേക്ക് എല്ലാ മാസവും 226 രൂപ നിക്ഷേപിക്കണം. ഭാര്യയുടെ പ്രായം 39 വയസ്സാണെങ്കില്‍, എല്ലാ മാസവും APY അക്കൗണ്ടില്‍ 792 രൂപ നിക്ഷേപിക്കണം. 60 വയസ്സിനു ശേഷമാണ് പ്രതിമാസ പെന്‍ഷൻ ലഭിക്കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ നോമിനിക്ക് 5.1 ലക്ഷം രൂപയും ആജീവനാന്ത പെന്‍ഷനും ലഭിക്കും.

Also Read-SpiceJet | പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്; നവംബർ മുതൽ ക്യാപ്റ്റന്മാർക്ക് മാസം 7 ലക്ഷം രൂപ ശമ്പളം

advertisement

അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപം നടത്തുന്ന ആളുകള്‍ക്ക് ആദായ നികുതി നിയമം 80C പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും ലഭിക്കും. അപേക്ഷകൻ മരണപ്പെട്ടാൽ കുടുംബത്തിന് ആനുകൂല്യം ലഭിക്കും.

അടല്‍ പെന്‍ഷന്‍ യോജനയിലേക്ക് 4.01 കോടി ആളുകള്‍ എന്റോള്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലാണ് ഇതില്‍ 99 ലക്ഷം അക്കൗണ്ടുകളും തുടങ്ങിയതെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. എപിവൈയുടെ കീഴില്‍ 2022 മാര്‍ച്ച് 31 വരെ മൊത്തം എന്റോള്‍ ചെയ്തവരില്‍ ഏകദേശം 80 ശതമാനം വരിക്കാരും 1,000 രൂപ പെന്‍ഷന്‍ പ്ലാനും 13 ശതമാനം പേര്‍ 5,000 രൂപ പെന്‍ഷന്‍ പ്ലാനും തിരഞ്ഞെടുത്തതായും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എപിവൈ വരിക്കാരില്‍ 44 ശതമാനം സ്ത്രീകളും 56 ശതമാനം പുരുഷന്‍മാരുമാണ്. മൊത്തം വരിക്കാരില്‍ 45 ശതമാനവും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Atal Pension Yojana | മാസം 5000 രൂപ വരെ പെന്‍ഷന്‍ നേടാം; അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപിക്കൂ
Open in App
Home
Video
Impact Shorts
Web Stories