TRENDING:

ഓണവിപണിയിൽ സ്വർണം ഒന്ന് സൂക്ഷിച്ചോ; മുല്ലപ്പൂ കിലോയ്ക്ക് 6000 കടന്നു!

Last Updated:

സ്വർണ്ണവിലയേയും കടത്തിവെട്ടി മുന്നേറുകയാണ് മുല്ലപ്പൂവില

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ഗ്രാം സ്വർണ്ണത്തിനാണോ അതോ ഒരു കിലോ മുല്ലപ്പൂവിനാണോ വില കൂടുതൽ എന്ന് ചോദിച്ചാൽ ഈ ഓണക്കാലത്ത് മുല്ലപ്പൂവിന് തന്നെയാണ് വിലക്കൂടുതൽ. സ്വർണ്ണവിലയേയും കടത്തിവെട്ടി മുന്നേറുകയാണ് മുല്ലപ്പൂവില. ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപയാണ് തിരുവനന്തപുരം ജില്ലയിലെ വില. എന്നാൽ കൊച്ചിയിൽ 400 രൂപ മാത്രമാണ് വില.
advertisement

തിരുവോണത്തിന് അത്തപ്പൂക്കളം ഒരുക്കാൻ തയ്യാറാക്കുന്നവർ മുല്ലപ്പൂവിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പ് കിലോയ്ക്ക് 750 രൂപയുണ്ടായിരുന്ന മുല്ലപ്പൂവിന് ഇന്ന് 6000 രൂപയാണ്. ഒരു മുഴത്തിന് 200 രൂപ. മുല്ലപ്പൂവിന്റെ വില ഇനിയും കൂടുമെന്ന് തന്നെയാണ് വ്യാപാരികളും പറയുന്നത്.

കേരളത്തിൽ ഓണം എത്താൻ സമയം ആയാൽ അന്യസംസ്ഥാന പൂ കൃഷി തുടങ്ങും. കേരളം ലക്ഷ്യം വെച്ചാണ് പൂ വിപണം തുടങ്ങുന്നത്. ജൂണ്‍ -ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചെണ്ടുമല്ലിയും, ജമന്തിയും ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്നു തുടങ്ങും. മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചു ബന്തി, വെല്‍വെറ്റ് പൂക്കള്‍ തുടങ്ങിയവയും വരുന്നത് ഗുണ്ടല്‍പേട്ടില്‍ നിന്ന് അല്ലെങ്കിൽ തമിഴ്നാട്ടിലെ മറ്റേതെങ്കിലും സ്ഥലങ്ങളിൽ നിന്നും ആകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂവില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തുകളിൽ പൂക്കൃഷികൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ ഇവിടെ കൃഷി ചെയ്യുന്ന ജമന്തി പൂക്കളേക്കാൾ വിലക്കുറവിലാണ് അന്യസംസ്ഥാനത്തുനിന്നും ജമന്തിപ്പൂക്കളെത്തുന്നത്. മുൻ വർഷത്തേക്കാൾ വില കുറച്ച് ഇവിടെ സുലഭമായി കൃഷി ചെയ്യാൻ കഴിയുന്ന പൂക്കൾ അന്യസംസ്ഥാനങ്ങളിൽ വിലകുറച്ച് കയറ്റുമതി ചെയ്യുകയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓണവിപണിയിൽ സ്വർണം ഒന്ന് സൂക്ഷിച്ചോ; മുല്ലപ്പൂ കിലോയ്ക്ക് 6000 കടന്നു!
Open in App
Home
Video
Impact Shorts
Web Stories