ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറ, വികസിക്കുന്ന ഓഹരി വിപണി, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളരുന്ന പങ്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം ഇരു ബിസിനസ് നേതാക്കളും സംസാരിച്ചു. ഇന്ത്യയുടെ ഗ്രോത്ത് സ്‌റ്റോറി സേവിംഗ്‌സില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് വളര്‍ച്ചയിലെ പങ്കാളിത്തത്തില്‍ കൂടി വ്യാപിക്കുന്നതാണെന്ന് ഇരുവരും പറഞ്ഞു.
സമ്പാദ്യക്കാരില്‍ നിന്ന് വന്‍വളര്‍ച്ച നേടുന്ന നിക്ഷേപകരായി ഇന്ത്യക്കാര്‍ മാറണമെന്നും ഓരോ കുടുംബത്തിനും രാജ്യത്തിന്റെ സാമ്പത്തിക വികസനം നേട്ടം നല്‍കണമെന്നും അംബാനിയും ഫിങ്കും പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യക്ക് ഇത് സമാനതകളില്ലാത്ത അവസരമാണ്. നിക്ഷേപകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇത് വലിയ തോതില്‍ പ്രയോജനപ്പെടുത്താം-ഇരുവരും വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Feb 04, 2026 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
JioBlackRock | 'ഇത് ഇന്ത്യയുടെ യുഗം'; അടുത്ത 30 വർഷം വളർച്ചയുടെ ചരിത്ര കാലഘട്ടമെന്ന് മുകേഷ് അംബാനിയും ലാറി ഫിങ്കും
