മൽസരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഈ വർഷത്ത് ഐപിഎൽ ഫൈനലിൽ എത്തി. അത്യന്തം ആവേശം നിറഞ്ഞ മൽസരത്തിന്റെ സ്ക്രീൻ ഷോട്ടുകളും ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്.
ഏപ്രിൽ 17 നു നടന്ന ചെന്നൈ സൂപ്പർ കിങ്സ്-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മൽസരം 2.4 കോടി കാണികൾ തത്സമയം കണ്ടിരുന്നു. എല്ലാ ഐപിഎൽ കാണികൾക്കും സൗജന്യ സ്ട്രീമിംഗ് ആണ് ജിയോസിനിമ വാഗ്ദാനം ചെയ്യുന്നത്. ജിയോസിനിമയിലെ ആകെ വീഡിയോ വ്യൂസ് ഇതിനകം 1300 കോടി കടന്ന് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ഐപിഎൽ കാണാൻ ദിവസേന ശലക്ഷക്കണക്കിന് പുതിയ കാണികളാണ് ജിയോ സിനിമയിലേക്കെത്തുന്നത്. ഓരോ കാഴ്‌ചക്കാരനും ഓരോ മത്സരത്തിനായും ചെലവഴിക്കുന്ന ശരാശരി സ്‌ട്രീമിംഗ് സമയം 60 മിനിറ്റ് ആണ്.
Also Read- ഐപിഎല്ലിന്‍റെ ആദ്യ വാരാന്ത്യത്തില്‍ 147 കോടി കാഴ്ചക്കാരുമായി ജിയോ സിനിമ; റെക്കോര്‍ഡ് നേട്ടം
ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്ത പരസ്യദാതാക്കളുടെയും സ്പോൺസർമാരുടെയും എണ്ണം ഇന്ത്യയിലെ ഇതുവരെയുള്ള ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത്തവണത്തെ ഐപിഎലിൽ 26 സ്പോൺസർമാരെയാണ് ജിയോ സിനിമക്ക് ലഭിച്ചത്. ജിയോമാർട്ട്, ഫോൺ പേ, ടിയാഗോ ഇവി, അപ്പി ഫിസ് , ഇടി മണി, കാസ്ട്രോൾ, ടിവിഎസ്, ബിംഗോ, സ്റ്റിങ്ങ്, അജിയോ, ഹെയർ, റുപേ, ലൂയിസ് ഫിലിപ്പ് ജീൻസ്, ആമസോൺ, റാപ്പിഡോ, അൾട്രാ ടെക് സിമന്റ്, പ്യൂമ, കമല പസന്ദ്, കിംഗ്ഫിഷർ പവർ സോഡ, ജിൻഡാൽ പാന്തർ ടിഎംടി റീബാർ, ഇൻഡീഡ് തുടങ്ങിയവയാണ് ഇത്തവണത്തെ ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്തിരിക്കുന്ന പ്രമുഖ ബ്രാൻഡുകൾ.
ഈ സീസണിന്റെ ആദ്യ വാരാന്ത്യത്തിലും ജിയോസിനിമ 147 കോടി വീഡിയോ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎല്ലിലെ ഓപ്പണിംഗ് പോരാട്ടം കണ്ടത് 1.6 കോടി കാഴ്ചക്കാരാണ്. മുൻപ് ഐപിഎല്ലിന്റെ സ്ട്രീമിംഗ് അവകാശം ഉണ്ടായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ നേടിയ വ്യൂവർഷിപ്പിനേക്കാൾ കൂടുതലാണ് ജിയോസിനിമ നേടിയത്.
