TRENDING:

Kerala Budget 2023: കെട്ടിടനികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവർക്ക് പ്രത്യേക നികുതി

Last Updated:

കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്‌കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കും.
advertisement

ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും. ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Also Read- Kerala Budget 2023: മദ്യം പെട്രോൾ ഡീസൽ വാഹനം വില കൂടും; വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കൂട്ടി

advertisement

വൈദ്യുതി തീരുവ കൂട്ടി

വാണിജ്യ, വ്യവസായിക യൂണിറ്റുകൾക്ക് ബാധകമായ വൈദ്യുതി തീരുവ 5 ശതമാനമാക്കി വർധിപ്പിച്ചു. ഇതുവഴി 200 കോടി രൂപയുടെ അധികവരുമാനം സർക്കാരിന് ലഭിക്കും. വൈദ്യുതി തീരുവ കെഎസ്ഇബിഎൽ ഈടാക്കുകയും കൈവശം വെക്കുകയും ചെയ്യുന്ന പ്രക്രിയ ഈ വർഷം ഒക്ടോബറിൽ അവസാനിക്കും. ഇതിനുശേഷം ഈ തുക സർക്കാർ അക്കൗണ്ടിലേക്ക് അടയ്ക്കും. ഇത് സർക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2023: കെട്ടിടനികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവർക്ക് പ്രത്യേക നികുതി
Open in App
Home
Video
Impact Shorts
Web Stories