Kerala Budget 2023: മദ്യം പെട്രോൾ ഡീസൽ വാഹനം വില കൂടും; വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കൂട്ടി

Kerala Budget 2023 LIVE Updates: പകൽക്കൊള്ളയെന്ന് പ്രതിപക്ഷം

  • News18 Malayalam
  • | February 03, 2023, 11:30 IST
    facebookTwitterLinkedin
    LAST UPDATED 2 MONTHS AGO

    AUTO-REFRESH

    HIGHLIGHTS

    8:56 (IST)
    12:26 (IST)

    Kerala Budget 2023: ഇടിത്തീയായി ബജറ്റ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും
    മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് കളമൊരുക്കിയിരിക്കുന്നത്. തുടർന്ന് വായിക്കുക

    11:48 (IST)


    Kerala Budget 2023 LIVE Updates:  കെട്ടിടനികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവർക്ക് പ്രത്യേക നികുതി

    തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്‌കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കും. തുടർന്ന് വായിക്കുക

    11:16 (IST)

    Kerala Budget 2023 LIVE Updates: സഭയിൽ പ്രതിപക്ഷ ബഹളം

    നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം ബഹളം വെക്കുന്നു

    11:8 (IST)

    Kerala Budget 2023 LIVE Updates: മോട്ടോർ വാഹന ഡെസ് കൂട്ടി

    മോട്ടോർ വാഹന ഡെസ് കൂട്ടി. ഇതോടെ വാഹനങ്ങൾക്ക് വില കൂടും. കോടതി വ്യവഹാരങ്ങൾക്കും ചെലവേറും. കോടതി ഫീസ് വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

    11:4 (IST)

    Kerala Budget 2023 LIVE Updates: ക്ഷേമ പെൻഷൻ ​വർധനയില്ല

    സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല. 1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷം പേർക്കാണ് നിലവിൽ നല്‍കുന്നത്. നവകേരളം പദ്ധതിക്ക് 10 കോടി രൂപയും റീ ബിൽഡ് കേരളയ്ക്ക് 904.8 കോടി രൂപയും അനുവദിച്ചു

    10:58 (IST)

    Kerala Budget 2023 LIVE Updates: ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി 

    ശബരിമല മാസ്റ്റർ പ്ലാനിലെ വിവിധ പദ്ധതിക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപയും അനുവദിച്ചു

    10:54 (IST)

    Kerala Budget 2023 LIVE Updates: സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കുമെന്ന് ധനമന്ത്രി

    സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ. ആരോഗ്യ പരിചരണത്തിന് 30 കോടി ബജറ്റിൽ മാറ്റിവെച്ചു. പേ വിഷത്തിനെതിരെ തദ്ദേശിയമായി വാക്സിൻ വികസിപ്പിക്കാൻ അഞ്ചു കോടി അനുവദിച്ചു. ആരോഗ്യ മേഖലയ്ക്കായി 2828.33 കോടി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. തുടർന്ന് വായിക്കുക

    10:52 (IST)

    Kerala Budget 2023 LIVE Updates: വർക്ക് നിയർ ഹോമിന് 50 കോടി

    വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാർത്ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കിയ തൊഴില്‍ സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം. കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്‌കാരമായി വര്‍ക്ക് നിയര്‍ ഹോം ഉയര്‍ന്നുവരുന്നു. 

    10:50 (IST)

    Kerala Budget 2023 LIVE Updates: മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി

    വിദ്യാഭ്യാസ മേഖലയ്ക്ക്  1773.09 കോടി രൂപ വകയിരുത്തി. സൗജന്യ യൂണിഫോമിന് 140 കോടിയും ഉച്ച ഭക്ഷണത്തിന് 344. 64 കോടി രൂപയും അനുവദിച്ചു. മെൻസ്ട്രുവൽ കപ്പ്  പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപയും ബജറ്റിൽ വകയിരുത്തി

    സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. മദ്യത്തിനും പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. വൈദ്യുതി തീരുവ കൂട്ടി. ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചു. ബജറ്റ് പകൽകൊള്ളയെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളം വെച്ചു.

    ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ നികുതിയിലും ഫീസുകളിലും വർധന വരുത്തിയാണ് ബജറ്റ്. ഇന്ധനവില 2 രൂപ കൂടും. വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസിലും വർധനവുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. മദ്യവില 20 മുതൽ 40 രൂപ വരെയാണ് കൂട്ടിയത്. ഒറ്റത്തവണ വാഹനനികുതിയിലും രണ്ട് ശതമാനം വർധന വരുത്തി. അതേസമയം ക്ഷേമപെൻഷൻ കൂടില്ല. 1600 രൂപ തന്നെ പെൻഷൻ തുടരും.