വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ നടപടികളെടുക്കും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് മുദ്രവില അഞ്ച് ശതമാനമായി കുറച്ചിരുന്നു. നിലവിലുള്ള മുദ്രവിലനിരക്കുകള്‍ കണക്കിലെടുത്ത് അത് ഏഴ് ശതമാനമായി പുതുക്കി നിശ്ചയിച്ചു.
advertisement
Also Read- Kerala Budget 2023: ഇടിത്തീയായി ബജറ്റ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും
ഒരു ആധാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധികമുദ്രവിലകള്‍ ഒഴിവാക്കും.