പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40,000 രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് 2 ശതമാനം പലിശ ഇളവ് നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ഇതും വായിക്കുക: Kerala Budget 2026 Live: ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു; അങ്കണവാടി വർക്കർമാരുടെ വേതനം 1000 രൂപകൂട്ടി
കേരളത്തിലുടനീളമുള്ള 5000ത്തിൽ അധികമുള്ള അനൗപചാരിക ഓട്ടോ സ്റ്റാൻഡുകളെയെല്ലാം സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുകയാണ് സർക്കാരിന്റെ മറ്റൊരു പദ്ധതി. ഇതിനുസരിച്ച് ഓരോ സ്ഥലങ്ങളിലും തൊഴിലാളി സൗഹൃദ സ്മാർട്ട് ഓട്ടോ സ്റ്റാൻഡുകൾ സ്ഥാപിക്കും. സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചർജിങ് സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും.
advertisement
ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ സ്‌ക്രാപേജ് ബോണസായി 40,000 രൂപ വീതം നൽകുന്നതിനും വായ്പയിൽ വരുത്തുന്ന രണ്ട് ശതമാനം പലിശ ഇളവിനുമായി 20 കോടി രൂപയാണ് ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ഇലക്ട്രിക് ചാർജിങ് സൗകര്യം ഉൾപ്പെടെയുള്ള സ്മാർട്ട് മൈക്രോ ഹബ്ബുകൾക്കായും 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
Summary: Finance Minister K.N. Balagopal has announced new schemes in the state budget aimed at protecting autorickshaws—the common man's mode of transport—and ensuring the welfare of autorickshaw workers. The government has primarily declared its support for transitioning toward eco-friendly fuels. Transition Bonus: A bonus of ₹40,000 will be provided to those switching from petrol and diesel-powered autorickshaws to electric ones.
