18 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് ഇന്നും രണ്ട് വ്യത്യസ്ത വിലകളാണ് ഈടാക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്നത് ഗ്രാമിന് 11,850 രൂപയാണെങ്കിൽ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 11,785 രൂപയാണ് നിരക്ക്. വെള്ളി വില ഗ്രാമിന് 268 രൂപയായി തുടരുന്നു.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1.30 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങൾക്ക് സാധാരണയായി മൂന്ന് മുതൽ മുപ്പത് ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്. പത്ത് ശതമാനം പണിക്കൂലിയും, സ്വർണവിലയുടെ മൂന്ന് ശതമാനം ജിഎസ്ടിയും ഇതിനൊപ്പം നൽകണം. കൂടാതെ ഒരു ആഭരണത്തിന് 45 രൂപ നിരക്കിലുള്ള ഹാൾമാർക്കിങ് ചാർജും അതിന്റെ 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നതോടെയാണ് ആഭരണത്തിന്റെ അന്തിമ വില നിശ്ചയിക്കപ്പെടുന്നത്.
advertisement
യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
