TRENDING:

Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 4688 ഡോളർ നിലവാരത്തിൽ തുടരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,11,040 രൂപയിലെത്തി. ഗ്രാമിന് 140 കുറഞ്ഞ് 13,880 രൂപയിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
News18
News18
advertisement

രാജ്യാന്തര സ്വർണവില ഔൺസിന് 4688 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,142 രൂപയും, പവന് 1,21,136 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,357 രൂപയും പവന് 90,856 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 255 രൂപയും കിലോഗ്രാമിന് 2,55,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡ‍ന്റ് ‍ഡോണൾഡ് ട്രംപ് 15 നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ആദ്യം ചർച്ചയക്ക് താൽപര്യമില്ലെന്ന് അറിയിച്ച ഇറാൻ ഇപ്പോൾ പാകിസ്ഥാൻ മുഖേന സന്നദ്ധത അറിയിച്ചിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories