വെറും 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് പവന് 2,920 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,800 രൂപയിലേക്ക് ഉയർന്നു. ഇന്നലെ പവന് 1,09,880 രൂപയായിരുന്നു വില. ഏപ്രിൽ 2-ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണവില ഇത്രവേഗം ഉയരാൻ കാരണമാകുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്ക്.
advertisement
സ്വർണവില കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് പവൻ അഥവാ 80 ഗ്രാം വെള്ളിക്ക് 2,500 രൂപയും ഈടാക്കുന്നു. സ്വർണവിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ.
