18 കാരറ്റിന് ഒരു ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമാണ് വില. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു. വെള്ളി വില ഗ്രാമിന് 290-ന് താഴെ തന്നെയാണ് നിൽക്കുന്നത്.
യുഎസ് ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവും ട്രഷറി യീൽഡുകളിലെ ഇടിവുമാണ് സ്വർണവിലയെ ഉയർത്തിയത്.
ആഗ്രഹിക്കുന്ന രീതിയിലെ സ്വർണം വാങ്ങുമ്പോൾ, ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്.
advertisement
ഇതനുസരിച്ച് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്ന് കുറഞ്ഞത് 1,23,010 രൂപയാകും. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
