TRENDING:

Kerala Gold Rate| ചാഞ്ചാടി സ്വർണവില ; കേരളത്തിലെ ഇന്നത്തെ നിരക്ക് അറിയാം

Last Updated:

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും സ്വർണ്ണവില താഴുന്ന വിപരീത സാഹചര്യമാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate) കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 118960 രൂപയായി. ഒരു ഗ്രാമിന് 14870 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12215 രൂപയും പവന് 97720 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9515 രൂപയും പവന് 76120 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6135 രൂപയും പവന് 49080 രൂപയുമാണ് നല്‍കേണ്ടത്.
News18
News18
advertisement

വെള്ളി വിലയില്‍ 10 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഒരു ഗ്രാമിന് 280 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2800 രൂപയും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5177 ഡോറളായി വില കുറഞ്ഞിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും സ്വർണ്ണവില താഴുന്ന വിപരീത സാഹചര്യമാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. സാധാരണയായി യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുകയും വില ഉയരുകയുമാണ് പതിവ്. എന്നാൽ നിലവിൽ ആഗോളതലത്തിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള സാധ്യതയാണ് സ്വർണ്ണത്തിന് തിരിച്ചടിയാകുന്നത്. സംഘർഷം മൂലം ഇന്ധനവില വർദ്ധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, ഇത് നിയന്ത്രിക്കാൻ ലോകബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമെന്നും നിക്ഷേപകർ കണക്കുകൂട്ടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാങ്ക് പലിശ നിരക്കുകളും ബോണ്ട് വരുമാനവും വർദ്ധിക്കുമ്പോൾ നിക്ഷേപകർ സ്വർണ്ണത്തിൽ നിന്ന് പണം പിൻവലിച്ച് കൂടുതൽ ലാഭം ലഭിക്കുന്ന ഇത്തരം മേഖലകളിലേക്ക് മാറ്റുന്നു. സ്വർണ്ണത്തിന് പലിശയോ മറ്റ് ലാഭവിഹിതമോ ലഭിക്കാത്തതിനാൽ, ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾക്കാണ് വിപണിയിൽ ഇപ്പോൾ മുൻഗണന ലഭിക്കുന്നത്. ആവശ്യക്കാർ കുറയുന്നതോടെ സ്വർണ്ണത്തിന്റെ വിപണി മൂല്യം താഴുകയും വില കുറയുകയും ചെയ്യുന്നു. ചുരുക്കത്തിൽ, യുദ്ധഭീതിയേക്കാൾ പണപ്പെരുപ്പത്തെയും പലിശ നിരക്കിലെ മാറ്റങ്ങളെയുമാണ് ആഗോള സാമ്പത്തിക വിപണി ഇപ്പോൾ കൂടുതൽ ഗൗരവമായി കാണുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| ചാഞ്ചാടി സ്വർണവില ; കേരളത്തിലെ ഇന്നത്തെ നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories