18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 12390 രൂപയായി. എട്ട് ഗ്രാമിന് 99120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9645 രൂപയും എട്ട് ഗ്രാമിന് 77160 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6220 രൂപയും എട്ട് ഗ്രാമിന് 49760 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.30 ലക്ഷത്തില്‍ താഴെ നൽകേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.20 ലക്ഷം കിട്ടിയേക്കും. സ്വര്‍ണം ഔണ്‍സിന് 5169 ഡോളറാണ് ഇന്നത്തെ വില. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.17 എന്ന നിരക്കിലെത്തി. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82 ഡോളറാണ് പുതിയ വില.
advertisement
എന്നാൽ, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. 285 രൂപ എന്ന നിലയിൽ ഗ്രാം വില തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച വലിയ തോതില്‍ വെള്ളി വില ഇടിഞ്ഞിരുന്നു.
സ്വർണവിലയിൽ ഇത്ര വലിയ ഇടിവുണ്ടാകാൻ പ്രധാനമായും ആഗോള വിപണിയിലെ ചലനങ്ങളാണ് കാരണം. അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തിപ്പെടുമ്പോൾ സാധാരണയായി സ്വർണവില താഴാറുണ്ട്. നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പകരം ഡോളറിലേക്ക് മാറുന്നത് വില കുറയാൻ കാരണമാകുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ നേരിയ അയവ് വരികയോ സമാധാന ചർച്ചകൾ പുരോഗമിക്കുകയോ ചെയ്യുന്നത് സ്വർണവില കുറയാൻ സഹായിക്കാറുണ്ട്. യുദ്ധഭീതി കുറയുമ്പോൾ നിക്ഷേപകർ സ്വർണം വിറ്റൊഴിയുന്ന പ്രവണത കാണിക്കാറുണ്ട്.
