TRENDING:

Kerala Gold Price | എങ്ങോട്ടാ ഈ പോക്ക്? ഇന്നും സർവ്വകാല റെക്കോർഡിൽ സ്വർണവില; നിരക്ക് അറിയാം

Last Updated:

2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയുടെ വർധനവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപ. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 63,440 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 79,300 രൂപയാണ് ആവശ്യം. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 8651 രൂപയും പവന് 69,208 രൂപയുമാണ് നിരക്ക്. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6488 രൂപയും പവന് 51,904 രൂപയുമാണ്.
സ്വർണവില
സ്വർണവില
advertisement

ഇന്നത്തെ വില കണക്കാക്കുമ്പോൾ അതിനോടൊപ്പം പണിക്കൂലി 3 ശതമാനം ജിഎസ്ടി. ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാണ് ആഭരണത്തിന്റെ വില നിശ്ചയിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 68,665 രൂപ വേണം. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് ഏകദേശം 8,584 രൂപ കൊടുക്കണം. ഇതേ തുകയിൽ എല്ലാ ജ്വല്ലറികളിലും വിൽപ്പന നടക്കില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിലും മാറ്റം വരും.

ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,869 ഡോളറിലാണ് വ്യാപാരം. ഇന്നും ഡോളർ ഇൻഡക്സിൽ ശക്തമായി കുതിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സ്വർണത്തിൻ്റെ ഡിമാൻഡിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

advertisement

Check here: Kerala Budget 2025 Updates

പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2025-ന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | എങ്ങോട്ടാ ഈ പോക്ക്? ഇന്നും സർവ്വകാല റെക്കോർഡിൽ സ്വർണവില; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories