ഒരു ഗ്രാമിന് 265 രൂപ ഉയര്‍ന്ന് 14,355 രൂപയിലേക്കും വിലയെത്തി. വെള്ളിവിലയിലും വര്‍ധനവ് തന്നെയാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയര്‍ന്ന് 285 രൂപയിലേക്കും, ഒരു കിലോ വെള്ളിക്ക് 5,000 രൂപ ഉയര്‍ന്ന് 2,85,000 രൂപയിലേക്കും വിലയെത്തി.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം സാധാരണക്കാരെയും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
advertisement
വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 07, 2026 10:03 AM IST
