ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,364 രൂപയും, പവന് 1,30,912 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,273 രൂപയും പവന് 98,184 രൂപയുമാണ് വില. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു. വെള്ളി വില ഗ്രാമിന് 289.90 രൂപയും കിലോഗ്രാമിന് 2,89,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും. ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ് സാധ്യത.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 07, 2026 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: റോക്കറ്റ് കുതിപ്പിൽ പൊന്ന്! പവന് 1840 രൂപയുടെ വർധനവ്; നിരക്ക് അറിയാം
