പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാനുള്ള സാധ്യതകൾ തെളിഞ്ഞതാണ് വിപണിയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും തമ്മിൽ 45 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ആഗോള വിപണിയെ സ്വാധീനിച്ചു. ഇതിനെത്തുടർന്ന് എണ്ണവിലയിലും കുറവുണ്ടായി. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിലേക്ക് താഴ്ന്നത് സ്വർണവിലയിലും പ്രതിഫലിക്കുകയായിരുന്നു.
പശ്ചിമേഷ്യയിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സ്വർണവിലയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 06, 2026 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു; അറിയാം പുതിയ നിരക്ക്
