TRENDING:

Kerala Gold Rate| സ്വർണവില പിന്നോട്ടില്ല; ഇന്ന് ഉച്ചയ്ക്ക് ശേഷം വില കൂടി

Last Updated:

അമേരിക്കയുമായി യാതൊരുവിധ ചർച്ചയും ഇതുവരെ നടന്നില്ലെന്നും യുദ്ധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇറാൻ അറിയിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ വില വ്യതിയാനം തുടരുന്നു. ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 2160 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ വില വീണ്ടും കുതിച്ചുയർന്നു. ഉച്ചയ്ക്ക് ശേഷം പവന് 1880 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,04,800 രൂപയായി.
News18
News18
advertisement

ഗ്രാമിന് 235 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,100 രൂപയിലെത്തി.

മാസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നു. എന്നാൽ വൈകിട്ടോടെ വില തിരിച്ചു കയറി ഒരു ലക്ഷത്തിന് മുകളിൽ എത്തുകയും രാത്രിയോടെ 1,05,000 രൂപ കടക്കുകയും ചെയ്തു. ഇന്നലെ മാത്രം രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് സ്വർണ്ണം വൻ തിരിച്ചുവരവ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വില കുറയുകയും ഉച്ചയോടെ വീണ്ടും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം വിപണിയിലുണ്ടായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. എന്നാൽ, ഇറാൻ ട്രംപിന്റെ വാക്കുകളെ പൂർണമായും തള്ളി. അമേരിക്കയുമായി യാതൊരുവിധ ചർച്ചയും ഇതുവരെ നടന്നില്ലെന്നും യുദ്ധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇറാൻ അറിയിച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവില പിന്നോട്ടില്ല; ഇന്ന് ഉച്ചയ്ക്ക് ശേഷം വില കൂടി
Open in App
Home
Video
Impact Shorts
Web Stories