ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാമിന് 220 രൂപ ഉയർന്ന് 8930 രൂപയായി. പവന് 1760 രൂപ ഉയർന്ന് 71,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,300 രൂപവേണ്ടിവരും. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9742 രൂപയും പവന് 77,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7307 രൂപയും പവന് 58,456 രൂപയുമാണ്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 111 രൂപയും കിലോഗ്രാമിന് 1,11,000 രൂപയുമാണ്. അന്താരാഷ്ച്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിയുടെ വില നിശ്ചയിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
advertisement
ഇന്ന് രാജ്യാന്തര സ്വർണ വിലയും വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,303.26 ഡോളറിലെത്തി. ഇന്ന് ഒറ്റയടിക്കാണ് വില 3,300 കടന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.