Gold Rate: 'മുന്നിലേക്ക് തന്നെ'; സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്
- Published by:Sarika N
- news18-malayalam
Last Updated:
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 87,550 രൂപ വരെ ചിലവ് വരും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് ഇന്ന് 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 70,040 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണനിരക്കാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 35 രൂപ ഉയർന്ന് 8755 രൂപയിലെത്തി.
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 87,550 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും ജിഎസ്ടിയും വർധിക്കും. ഔൺസിന് 3,184 ഡോളറായിരുന്ന രാജ്യാന്തരവില 3,249 ഡോളറിലേക്ക് ഉയർന്നു. ഇതും കേരളത്തിലെ വില വർധനയ്ക്ക് കാരണമായി.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,551രൂപയാണ്. ഗ്രാമിന് 38 രൂപയാണ് ഇന്ന് കൂടിയത്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,163 രൂപയും പവന് 57,304 രൂപയുമാണ് നിരക്ക്. ഗ്രാമിന് 28 രൂപയാണ് ഇന്ന് കൂടിയത്. വെള്ളിവില ഗ്രാമിന് ഒരു രൂപ വർധിച്ചു 109 രൂപയിലെത്തി.
advertisement
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 19, 2025 11:16 AM IST