TRENDING:

Gold Rate: സർവകാല റെക്കോർഡിൽ തിരികെയെത്തി സ്വർണവില; നിരക്ക്

Last Updated:

ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തിരികെയെത്തി സംസ്ഥാനത്തെ സ്വർണനിരക്ക്. പവന് ഇന്ന് 360 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,520 രൂപയാണ്. ഗ്രാമിന് 45 രൂപ വർധിച്ച് 8065 രൂപയിലെത്തി. മാർച്ച് അഞ്ചിനാണ് ഇതിനുമുൻപ് സ്വർണവില 64,520 എത്തിയിരുന്നത്. അതിനുശേഷം ഇടിവ് രേഖപ്പെടുത്തികൊണ്ടിരുന്ന സ്വർണവില തിരിച്ച് കയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,599 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
News18
News18
advertisement

Also Read: Gold Rate 13th March: ഇനിയൊരു തിരിച്ചു പോക്കില്ലേ? ഇന്നും സ്വർണവിലയിൽ വർധനവ് ; കൂടിയത് 440 രൂപ

മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങള്‍ വിപണിയെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വില കൂടാനുള്ള സാധ്യത കണ്ടത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സർവകാല റെക്കോർഡിൽ തിരികെയെത്തി സ്വർണവില; നിരക്ക്
Open in App
Home
Video
Impact Shorts
Web Stories