TRENDING:

എന്താണ് ഫിക്‌സഡ് ഡെപ്പോസിറ്റ് ലാഡറിങ്? നേട്ടങ്ങൾ എന്തൊക്കെ?

Last Updated:

ഈ രീതിയില്‍ സ്ഥിരനിക്ഷേപം നടത്തുമ്പോള്‍ കൂടുതല്‍ പലിശ കിട്ടുമെന്ന് മാത്രമല്ല, കിട്ടുന്ന പണത്തില്‍ കാര്യമായ കുറവുണ്ടാകുകയുമില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അധികം റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം (ഫിക്‌സഡ് ഡെപ്പോസിറ്റ്-എഫ്ഡി). ഇന്ന് സ്ഥിര നിക്ഷേപ പദ്ധതിക്കുള്ള പലിശ നിരക്കും ഉയർന്നതാണ്. മികച്ച ലാഭം ലഭിക്കുമെന്നതിന് പുറമെ റിസ്‌ക് കുറവാണെന്നതും സ്ഥിര നിക്ഷേപത്തിനുള്ള താത്പര്യം വര്‍ധിപ്പിക്കുന്നു. ഒരു നിശ്ചിത കാലാവധി പൂർത്തിയായ ശേഷം മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. ഈ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം പിന്‍വലിച്ചാല്‍ പലിശയില്‍ നഷ്ടമുണ്ടാകുകയും പിഴയൊടുക്കുകയും ചെയ്യേണ്ടി വന്നേക്കാം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

എന്നാല്‍, ചില നിക്ഷേപകര്‍ ഇതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്. സ്ഥിരനിക്ഷേപത്തിന് അവര്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. സാധാരണ നിക്ഷേപിക്കുന്നത് പോലെയല്ല, ഈ രീതിയില്‍ എഫ്ഡിയിൽ നിക്ഷേപിക്കുമ്പോള്‍ സംഭവിക്കുന്നത്, ഇതിനെ ലാഡറിങ് സ്ട്രാറ്റജി എന്നാണ് പറയുക.

ഈ രീതിയില്‍ സ്ഥിരനിക്ഷേപം നടത്തുമ്പോള്‍ കൂടുതല്‍ പലിശ കിട്ടുമെന്ന് മാത്രമല്ല, കിട്ടുന്ന പണത്തില്‍ കാര്യമായ കുറവുണ്ടാകുകയുമില്ല. പണത്തിന്റെ ആവശ്യം വരുമ്പോള്‍ ഇടയ്ക്ക് വെച്ച് പണം പിന്‍വലിക്കുമ്പോള്‍ വലിയ തോതില്‍ നഷ്ടമുണ്ടാകുകയുമില്ല.

ലോണെടുക്കാൻ പ്ലാനുണ്ടോ? വായ്പകളെ സിബിൽ സ്കോർ ബാധിക്കുന്നതെങ്ങനെ?

advertisement

എന്താണ് ലാഡറിങ് സ്ട്രാറ്റജി?

ലാഡ്ഡറിങ് സ്ട്രാറ്റജിയില്‍ എഫ്ഡിയായി നിക്ഷേപിക്കുന്ന തുക പലഭാഗങ്ങളായി വിഭജിക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ തുകയും ഒന്നിച്ച് സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ആ പണം മൂന്നു തുല്യ ഭാഗങ്ങളായി വിഭജിക്കണം. തുടര്‍ന്ന് ഈ പണം ഒരു വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം കാലാവധിയില്‍ എഫ്ഡിയായി നിക്ഷേപിക്കണം. ഇങ്ങനെയാണ് സ്ഥിരനിക്ഷേപത്തിന് ലാഡര്‍ (ഗോവണി) തയ്യാറാക്കുന്നത്. ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന തുക വീണ്ടും മൂന്ന് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമാക്കി മാറ്റാം. ബാക്കിയുള്ള തുകയും ഇപ്രകാരം നിക്ഷേപിക്കാവുന്നതാണ്.

advertisement

വരവിനേക്കാൾ കൂടുതലാണോ ചെലവ്? സ്വത്ത് സമ്പാദിക്കാനുള്ള നുറുങ്ങുവഴികൾ ഇതാ

നേട്ടങ്ങള്‍ എന്തൊക്കെ?

ഈ തന്ത്രത്തിലൂടെ സ്ഥിര നിക്ഷേപം നടത്തുന്നതിന്റെ പ്രധാന ഗുണം പലിശ കൂടുതല്‍ ലഭിക്കുമെന്നതാണ്. പണത്തിന് മൂന്ന് തരത്തിലുള്ള പലിശ ലഭിക്കുമെന്നതാണ് ഇതിന്റെ കാരണം. മൂന്ന് വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് സാധാരണയായി നല്ല പലിശനിരക്ക് കൊടുക്കുന്നുണ്ട്.

ദീര്‍ഘകാലയളവിലേക്ക് സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്ക് ഇടയ്ക്കുവെച്ചു പണം പിന്‍വലിക്കേണ്ടി വരുമ്പോള്‍ വലിയ തുക നഷ്ടമാകാറുണ്ട്. മിക്കവര്‍ക്കും പെട്ടെന്ന് പണം ആവശ്യമായി വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പേ പണം പിന്‍വലിക്കേണ്ടി വരുന്നു. എന്നാല്‍ നമ്മള്‍ ഒന്നിലധികം കാലാവധിയുള്ള എഫ്ഡികളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, ഒന്നോ രണ്ടോ എഫ്ഡികള്‍ ചെറിയ ഇടവേളകളില്‍ കാലാവധി പൂര്‍ത്തിയാകും. ഇതോടെ അത്യാവശ്യഘട്ടങ്ങളില്‍ പണം പിൻവലിക്കുകയും ചെയ്യാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
എന്താണ് ഫിക്‌സഡ് ഡെപ്പോസിറ്റ് ലാഡറിങ്? നേട്ടങ്ങൾ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories