രുചി തന്റെ വസ്ത്രവ്യാപാരത്തിലും പരാജയം നേരിട്ടിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് ഇവരുടെ ബിനിസസ് കൂടുതൽ തിരിച്ചടി നേരിട്ടു. എന്നിട്ടും അവർ തളർന്നില്ല. സ്വന്തമായി ഒരു ബ്രാൻഡ് സ്ഥാപിക്കാൻ ഇവർ ദൃഢനിശ്ചയം ചെയ്തു. അങ്ങനെയാണ് ബട്ട് ബേബിയുടെ പിറവി. ഇരുവർക്കും ചെറുപ്പം മുതലേ ബിസിനസിൽ വലിയ താത്പര്യം ഉണ്ടായിരുന്നു. രണ്ട് പെൺമക്കൾ കൂടി ജനിച്ചതോടെ പേരന്റിങ്ങും ബിസിനസും ഒരുമിച്ചു കൊണ്ടുപോകാൻ തീരുമാനിച്ചു. വിപണിയിൽ പ്രായത്തിനനുയോജ്യവും സുരക്ഷിതവുമായ ബേബി കാരിയറുകളുടെ സാധ്യത തിരിച്ചറിഞ്ഞ രുചിയും ആകാശും അങ്ങനെ ബട്ട് ബേബി എന്ന ബ്രാൻഡ് സൃഷ്ടിച്ചു.
advertisement
Also read-മഴക്കാലമെത്തി; ചുരുങ്ങിയ ചെലവിൽ ലാഭം കൊയ്യാൻ കുട, മഴക്കോട്ട് ബിസിനസ്
സ്ലിപ്പ്ഡ് ഡിസ്ക് (slipped disc) എന്ന രോഗാവസ്ഥ മൂലം ആകാശിന് അധികനേരം കുട്ടികളെ എടുത്തുകൊണ്ട് നടക്കാനാകുമായിരുന്നില്ല. അങ്ങനെ തങ്ങൾക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് ആകാശും രുചിയും ബേബി കാരിയറുകൾ രൂപകൽപന ചെയ്തത്. തങ്ങളുടെ പ്രൊജക്ട് ജനങ്ങളിലേക്കെത്തിക്കാൻ അവർ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തിരഞ്ഞെടുത്തു. പുതിയ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അനുഭവങ്ങൾ, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹം, എന്നിവയെല്ലാം തീമുകളാക്കി അവർ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പ്രൊഡക്ട് മാർക്കറ്റ് ചെയ്തു.
അധികം വൈകാതെ തന്നെ രുചിയും ആകാശും തങ്ങളുടെ ടാർഗറ്റ് ഓഡിയൻസുമായി ഫലപ്രദമായി രീതിയിൽ ബന്ധം സ്ഥാപിച്ചു. ഓൺലൈനിൽ ഇവർ സജീവ സാന്നിധ്യമായി. സമാന ചിന്താഗതിക്കാരായ മാതാപിതാക്കളെ ചേർത്ത് ഇവർ ഒരു കമ്മ്യൂണിറ്റിയും രൂപീകരിച്ചു.
ബട്ട് ബേബിയുടെ വിജയത്തിനു കാരണം രുചിയുടെയും ആകാശിന്റെയും ബിസിനസിലെ അറിവും നിശ്ചയദാർഢ്യവും മാത്രമല്ല, തങ്ങളുടെ ടാർഗെറ്റ് ഓഡിയൻസിലേക്ക് ഫലപ്രദമായി എത്തിച്ചേരാനും അവരുമായി ഇടപഴകാനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ നന്നായി ഉപയോഗപ്പെടുത്തി എന്നതാണ് ഇവരുടെ ബ്രാൻഡിന്റെ വിജയത്തിനു പിന്നിലെ രഹസ്യം. തങ്ങളുടെ നൂതനവും പ്രായോഗികവുമായ ബേബി കാരിയർ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇവർക്കായി. അധികം വൈകാതെ ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ബിസനസ് രംഗത്ത് മുൻപ് പല തിരിച്ചടികളും നേരിട്ടെങ്കിലും ആകാശും രുചിയും ഇന്ന് ബേബി കാരിയർ നിർമാണ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.