വൈദ്യുതി ലാഭിക്കാൻ പുത്തൻ സാങ്കേതികവിദ്യ; സീലിംഗ് ഫാൻ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച് ഐഐടിക്കാരായ യുവാക്കൾ
- Published by:user_57
- news18-malayalam
Last Updated:
20 വർഷമോ അതിലധികമോ വർഷമായി ഉപയോഗിക്കുന്ന ഫാനുകൾ 175 മുതൽ 200 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങുമെന്ന് മനോജ് മീണ പറയുന്നു
സാങ്കേതികമായ നവീകരണം ഇല്ലാത്തത് ഇന്ത്യയിലെ സീലിംഗ് ഫാൻ വ്യവസായത്തിന്റെ ഒരു വലിയ ന്യൂനത ആണ്. അതുകൊണ്ട് തന്നെ പുതുതായി ഈ രംഗത്ത് എത്തുന്ന സംരംഭകർക്ക് വലിയ മാറ്റങ്ങൾക്കുള്ള സാധ്യതകൾ ഈ മേഖലയിൽ തുറന്നിടപെട്ടിട്ടുണ്ട്. ഈ സാധ്യതകൾ തിരിച്ചറിഞ്ഞ ആറ്റംബർഗ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയും ആയ മനോജ് മീണ ചില നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ തീരുമാനിച്ചു.
റോബോട്ടിക്‌സിൽ വലിയ താല്പര്യവും മോട്ടോറുകളിൽ മികച്ച വൈദഗ്ധ്യവുമുള്ള മനോജ് ഇന്ത്യയിൽ ഒരു സാങ്കേതികവിദ്യാധിഷ്ഠിത ഹാർഡ്‌വെയർ കമ്പനി സ്ഥാപിക്കണമെന്ന തന്റെ ചിരകാലസ്വപ്നസാക്ഷാത്ക്കാരത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ (ISRO) കിട്ടിയ ജോലി വരെ നിരസിച്ചു.
ഐഐടി-ബോംബെയിൽ നിന്ന് ബിരുദം നേടിയ സിബബ്രത ദാസിനെയും മനോജ് കൂടെ കൂട്ടി. മുമ്പ് ഒരു ഇ-കൊമേഴ്‌സ് കോസ്‌മെറ്റിക്‌സ് കമ്പനി സ്ഥാപിച്ചിരുന്ന ദാസ് ഈ സംരംഭത്തിൽ മനോജിനൊപ്പം ചേർന്നു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് മനോജ് മീണ, അസമിലെ ഗുവാഹത്തി സ്വദേശിയാണ് സിബബ്രത ദാസ്. ഇന്ത്യയിലുടനീളമുള്ള ചെറുപട്ടണങ്ങളിലേക്ക് വളർന്ന ബിസിനസിന്റെ വിജയഗാഥയാണ് ഇവരുടെ ഈ സംരംഭകത്വ യാത്ര കാണിച്ച് തരുന്നത്.
advertisement
ഊർജ്ജ ഉപഭോഗം കാരണം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയും മനസിലാക്കാതെയും ആളുകൾ ഫാനുകൾ ദീർഘനേരം ഓണാക്കി വയ്ക്കാറുണ്ട്. 20 വർഷമോ അതിലധികമോ വർഷമായി ഉപയോഗിക്കുന്ന ഫാനുകൾ 175 മുതൽ 200 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങുമെന്ന് മനോജ് മീണ പറയുന്നു. ഇത് ഒരു ചെറിയ റഫ്രിജറേറ്ററിന്റെ വൈദ്യുതി ഉപഭോഗവുമായി താരതമ്യപ്പെടുത്താവുന്നതാണ്. തുടക്കത്തിൽ ആറ്റംബർഗ് ടെക്നോളജീസ് ഡാറ്റ അക്വിസിഷൻ സിസ്റ്റങ്ങൾ, വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതിക ഉൽപ്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
advertisement
2015ലാണ് കമ്പനി സീലിംഗ് ഫാൻ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത്. പഴയ ഫാനുകളെ അപേക്ഷിച്ച് അൽപ്പം ഉയർന്ന വില ആയിരുന്നിട്ടും വില്പനയിൽ കുറവ് വന്നില്ല. അതേസമയം പ്രതിവർഷം 1000-1500 രൂപയോളം വൈദ്യുതി ബില്ലിൽ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് ആറ്റംബർഗ് ടെക്നോളജീസ് അവകാശപ്പെടുന്നു. എന്നാൽ ഇത് ഉപയോഗവും വൈദ്യുതി നിരക്കിനെയും കൂടി അനുസരിച്ച് ആയിരിക്കും. ഈ ഊർജ്ജക്ഷമത ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുന്നു. ഫാനുകൾക്ക് വേണ്ടി ചെലവാക്കിയ മൊത്തം തുക 1-2 വർഷത്തിനുള്ളിൽ വീണ്ടെടുക്കാനും സാധിക്കും.
advertisement
ഇലക്‌ട്രിക്കൽ ഉപകരണങ്ങളിൽ ഊർജ്ജ കാര്യക്ഷമത കൂടി കൂട്ടിച്ചേർത്തുള്ള ഒരു സാങ്കേതിക വിദ്യ തേടിയുള്ള യാത്രയാണ് ഇരുവരും ആരംഭിച്ചത്. ഊർജ്ജ സംരക്ഷണ സംവിധാനങ്ങൾക്ക് പേരുകേട്ട ബ്രഷ്‌ലെസ് ഡയറക്ട് കറന്റ് (BLDC) സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന സ്മാർട്ട് സീലിംഗ് ഫാനുകളുടെ വികസനമാണ് ഇവരുടെ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളിലൊന്ന്. പൂർണ വേഗതയിൽ 28 വാട്ട് മാത്രം വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ ഈ സ്മാർട്ട് ഫാനുകൾക്ക് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് ആത്യന്തികമായി കമ്പനി അവകാശപ്പെടുന്നതുപോലെ വാർഷിക വൈദ്യുതി ബില്ലിൽ 2000 രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
advertisement
BLDC മോട്ടോറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും ഊർജ്ജ ലാഭത്തിന്റെ ദീർഘകാല നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും കമ്പനി ഈ വ്യവസായത്തിലെ ഒന്നാം സ്ഥാനക്കാരായി മാറി. വേനൽക്കാലത്ത് ഉപഭോക്താക്കൾക്ക് ഈ ഫാനുകൾ ആശ്വാസം നൽകുന്നു എന്ന് മാത്രമല്ല പരിസ്ഥിതി സൗഹൃദവും കൂടുതൽ കാര്യക്ഷമവുമായ ഭാവി എന്ന കാഴ്ചപ്പാടും ഇവർ പങ്ക് വയ്ക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 06, 2023 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വൈദ്യുതി ലാഭിക്കാൻ പുത്തൻ സാങ്കേതികവിദ്യ; സീലിംഗ് ഫാൻ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച് ഐഐടിക്കാരായ യുവാക്കൾ