TRENDING:

കൂടുതൽ സൗജന്യം നൽകിയാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും; നീതി ആയോ​ഗ് അം​ഗം രമേഷ് ചന്ദ്

Last Updated:

കൂടുതൽ സൗജന്യങ്ങൾ നൽകാനുള്ള രാഷ്ട്രീയ പ്രവർത്തകരുടെ വ്യ​ഗ്രത രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ പ്രൊഫസർ രമേഷ് ചന്ദ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#രൂപശ്രീ നന്ദ
രമേഷ് ചന്ദ്
രമേഷ് ചന്ദ്
advertisement

വോട്ട് നേടാനായി കൂടുതൽ സൗജന്യങ്ങൾ (Freebies) നൽകാനുള്ള രാഷ്ട്രീയ പ്രവർത്തകരുടെ വ്യ​ഗ്രത രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകരാൻ കാരണമാകുമെന്ന് നീതി ആയോഗ് അംഗവും പ്രശസ്ത കാർഷിക, സാമ്പത്തിക വിദഗ്ധനുമായ പ്രൊഫസർ രമേഷ് ചന്ദ് (Prof Ramesh Chand). എല്ലാത്തരം സൗജന്യങ്ങളും മോശമല്ല, ചിലത് ആവശ്യമാണെന്നും അദ്ദേഹം സിഎൻഎൻ-ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

"സൗജന്യങ്ങൾ ചില പരിധികൾ കടക്കുമ്പോഴും അർഹതയില്ലാത്ത ആളുകൾക്ക് സൗജന്യങ്ങൾ നൽകുമ്പോഴും സൗജന്യങ്ങൾ സാമ്പത്തിക സ്ഥിതിയെ ബാധിക്കാൻ തുടങ്ങുമ്പോഴും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ തുടങ്ങുമ്പോഴുമെല്ലാം അതിന് നമ്മൾ ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്തു സൗജന്യം നൽകണം, ആർക്ക് നൽകണം, എത്ര നൽകണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം", ചന്ദ് പറഞ്ഞു.

advertisement

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക വളർച്ച വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തിലധികം ദാരിദ്ര്യത്തിലാണ് കഴിയുന്നത്. തൊഴിലില്ലായ്മയും മോശം അടിസ്ഥാന സൗകര്യങ്ങളുമെല്ലാം രാജ്യം അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Also read: Amit Shah | മസ്ജിദിൽ നിന്ന് ബാങ്കുവിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കയ്യടിച്ച് സദസ്

കാർഷിക മേഖലയുടെ ഉദാഹരണവും രമേഷ് ചന്ദ് ചൂണ്ടിക്കാട്ടി. "കാർഷിക മേഖലയിൽ വൈദ്യുതി സബ്‌സിഡിയും വളം സബ്‌സിഡിയും മറ്റ് പലതും നൽകുന്നത് നാം കാണുന്നുണ്ട്. തൽഫലമായി, പല സംസ്ഥാനങ്ങളും ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ഈ മേഖലയിലെ ഗവേഷണങ്ങൾക്കും വികസനങ്ങൾക്കും വേണ്ടി ചെലവാക്കുന്ന തുകയും കുറവാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി ഞാൻ ഒരു രൂപ ചെലവഴിച്ചാൽ, അടുത്ത നാൽപതു വർഷത്തേക്ക് എനിക്ക് അതിൽ നിന്നുള്ള ആദായം ലഭിക്കും. എന്നാൽ സൗജന്യങ്ങളുടെ കാര്യം പരിശോധിച്ചാൽ, ആ വർഷം മാത്രമായിരിക്കും ആദായം ലഭിക്കുക", രമേഷ് ചന്ദ് കൂട്ടിച്ചേർത്തു.

advertisement

വൈദ്യുതി സബ്‌സിഡി നൽകാൻ വ്യത്യസ്ത വഴികളുണ്ടെന്നും ചന്ദ് പറഞ്ഞു. "ഗോതമ്പ് വിളകൾക്ക് എത്രത്തോളം ജലസേചനം ആവശ്യമാണ് എന്നതിനെക്കുറിച്ച് ചില കണക്കുകൂട്ടലുകൾ നടത്താം. അവയ്ക്ക് അഞ്ച് ജലസേചനങ്ങൾ ആവശ്യമാണെന്നിരിക്കട്ടെ. സബ്‌സിഡി നൽകുമ്പോൾ, അഞ്ച് ജലസേചനങ്ങൾക്ക് പണം ഈടാക്കില്ല. എന്നാൽ അഞ്ച് ജലസേചനത്തിനപ്പുറം നടത്തുകയാണെങ്കിൽ ആ വൈദ്യുതിക്ക് പണം ഈടാക്കണം", അദ്ദേഹം പറഞ്ഞു. ഒരുതരം വളത്തിനു മാത്രം കൂടുതൽ സബ്‌സിഡി നൽകിയാൽ അതിന്റെ ഉപയോ​ഗം മാത്രം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചോ ഇരുപതോ ഏക്കറിൽ കൂടുതൽ ഭൂമിയുള്ള ഒരു സമ്പന്ന കർഷകന് ചെറുകിട കർഷകന് നൽകുന്നതു പോലുള്ള സബ്‌സിഡികൾ നൽകേണ്ടതില്ലെന്നും, ചന്ദ് പറഞ്ഞു.

advertisement

നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു വെയ്ക്കുകയും പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കുകയും ചെയ്ത വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ചയാൾ കൂടിയാണ് രമേഷ് ചന്ദ്. അതേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് ഞങ്ങൾ മുന്നോട്ടു വെച്ചത്. ഉത്പാദനത്തിൽ എത്രത്തോളം വർധന സാധ്യമാണ്, ജലസേചനം മൂലം എത്ര ലാഭം സാധ്യമാണ് എന്ന കാര്യങ്ങളെല്ലാം ഞങ്ങൾ പരിശോധിച്ചിരുന്നു. കാർഷിക വിപണിയിലെ പരിഷ്‌കരണം, ഇടനിലക്കാരുടെ ലാഭം കുറയ്ക്കൽ, തുടങ്ങിയവയിലൂടെയെല്ലാം കർഷകർക്ക് എത്രത്തോളം ലാഭം ഉണ്ടാകുമെന്നും പരിശോധിച്ചിരുന്നു", അദ്ദേഹം പറഞ്ഞു.

advertisement

സൗജന്യ റേഷൻ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രൊഫ. ചന്ദ് പറഞ്ഞു.''ഇത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്. ഒരാൾക്ക് പ്രതിമാസം 5 കിലോ അരിയും ഗോതമ്പും നൽകുന്ന സ്കീം തന്നെ തുടർന്നാൽ മതിയെന്നാണ് എന്റെ അഭിപ്രായം'', അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെറുകിട കർഷകർ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പിന്തുണ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങൾക്ക് അർഹരായവരെ കണ്ടെത്താൻ പ്രത്യേകം മാനദണ്ഡങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രൊഫസർ രമേഷ് ചന്ദ് കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Money/
കൂടുതൽ സൗജന്യം നൽകിയാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും; നീതി ആയോ​ഗ് അം​ഗം രമേഷ് ചന്ദ്
Open in App
Home
Video
Impact Shorts
Web Stories