TRENDING:

Network18ന് മൂന്നാം പാദത്തിൽ റെക്കോ‍‍‍ർഡ് ലാഭം; കമ്പനിയുടെ വരുമാന നേട്ടത്തിൽ സർവകാല റെക്കോഡ്

Last Updated:

373 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ പ്രവർത്തന ലാഭം. വാർത്ത-ടിവി, ഡിജിറ്റൽ-വിനോദ ബിസിനസ്സുകളിലുടനീളമുള്ള വരുമാന നേട്ടമാണ് ഇതിന് കാരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2021 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ നെറ്റ്‌വർക്ക് 18 (Network 18) മീഡിയ ആന്റ് ഇൻവെസ്റ്റ്‌മെന്റിന് ‌എക്കാലത്തെയും ഉയർന്ന ത്രൈമാസ പ്രവർത്തന ലാഭം (Operating Profit) രേഖപ്പെടുത്തി. 373 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ പ്രവർത്തന ലാഭം. വാർത്ത-ടിവി, ഡിജിറ്റൽ-വിനോദ ബിസിനസ്സുകളിലുടനീളമുള്ള വരുമാന നേട്ടമാണ് ഇതിന് കാരണം. ത്രൈമാസ വരുമാനം 1657 കോടി രൂപയായി ഉയ‍ർന്നു. കഴിഞ്ഞ വ‍ർഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 16.5 ശതമാനം വ‍ർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കമ്പനിയുടെ ഒരു പാദത്തിലെ എക്കാലത്തെയും ഉയർന്ന വരുമാനമാണ്.
advertisement

പ്രാദേശിക വിപണികളിലെ വരുമാന വളർച്ച കമ്പനിയെ ആദ്യ പാദത്തിൽ ലാഭകരമായ നേട്ടം കൈവരിക്കാൻ സഹായിച്ചിരുന്നു. വരുമാനത്തിലെ വളർച്ച, നിയന്ത്രിത പ്രവർത്തനച്ചെലവ്, കുറഞ്ഞ സാമ്പത്തിക ചെലവ് എന്നിവ കമ്പനിയുടെ നികുതി കുറയ്ക്കലിന് മുമ്പുള്ള ലാഭം 31 ശതമാനം ഉയർന്ന് 337 കോടി രൂപയായി ഉയരാൻ സഹായിച്ചു.

ഉപയോക്താക്കളും പരസ്യദാതാക്കളും മാധ്യമത്തെ ഉപയോഗിക്കുന്നത് വർധിച്ചതോടെ കൂടുതൽ ഡിജിറ്റൽ പരസ്യങ്ങൾ നേടാനും സാധിച്ചു, കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഡിജിറ്റൽ വാർത്തകളിലെ വളർച്ചയ്ക്കൊപ്പം 2020 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ പരസ്യ വരുമാനം 2 മടങ്ങ് വർദ്ധിച്ചു. ഡിജിറ്റൽ ഉപഭോഗം വർദ്ധിച്ചത് ഡിജിറ്റൽ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കാൻ കാരണമായെന്നും പ്രസ്താവനയിൽ പറയുന്നു.

advertisement

ശക്തമായ പരസ്യ ഡിമാൻഡ് കാരണം നെറ്റ്‌വർക്കിന്റെ ഇതുവരെയുള്ള പരസ്യ വരുമാനം ഇതിനകം തന്നെ 2021 സാമ്പത്തിക വർഷത്തെ മുഴുവൻ ലക്ഷ്യങ്ങളെയും മറികടന്നു. ഡിജിറ്റൽ വാർത്താ വിഭാഗം കഴിഞ്ഞ 18 മാസമായി തുടർച്ചയായ വരുമാന വളർച്ച പ്രകടമാക്കിയതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 41 ശതമാനം വർധനവുണ്ടായി. ഈ പാദത്തിലെ പ്രവർത്തന മാർജിൻ 21.2 ശതമാനം ആയിരുന്നു.

Also Read- Maruti Suzuki Celerio CNG| 35.6 കിലോ മീറ്റര്‍ മൈലേജ്; മാരുതി സുസുകി സെലേറിയോ സിഎൻജി എത്തി

advertisement

നെറ്റ്‌വർക്ക് 18ന്റെ ഡിജിറ്റൽ ന്യൂസ് വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർദ്ധിച്ചു. പുതിയ വിഷയങ്ങൾ, നൂതന റിപ്പോർട്ടിംഗ് ഫോർമാറ്റുകൾ പ്രത്യേകിച്ച് മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിംഗ് ഫോർമാറ്റുകൾ എന്നിവയാണ് ഇതിന് കാരണം. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ 50 ശതമാനത്തിലധികവും ജനറൽ വാർത്തകൾ, ധനകാര്യം, ക്രിക്കറ്റ് എന്നിവ ഇഷ്ടപ്പെടുന്നവരാണ്. Network18 വെബ്സൈറ്റുകൾ വൈവിധ്യമാർന്ന ഉപയോക്താക്കളെ ആകർഷിക്കുകയും അവർക്ക് അനുയോജ്യമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

"ഞങ്ങൾ ശക്തവും സുസ്ഥിരവുമായ ഒരു മീഡിയ ഫ്രാഞ്ചൈസിയാണ് നിർമ്മിക്കുന്നത്. അത് ഇന്ത്യൻ പ്രേക്ഷകർക്ക് ഗുണനിലവാരമുള്ള ഉള്ളടക്കം മാത്രമല്ല, ഓഹരി ഉടമകൾക്കും ലാഭം നൽകുന്നു" മൂന്നാം പാദ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് സംസാരിക്കവെ TV18 ചെയർമാൻ ആദിൽ സൈനുൽഭായ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയിൽ നിരവധി സുപ്രധാന മാറ്റങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇത് വരുമാന വളർച്ചയിൽ വഴിത്തിരിവാകുകയും ബിസിനസുകളിലുടനീളം ദൃശ്യമായ മാറ്റങ്ങൾക്ക് സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Network18ന് മൂന്നാം പാദത്തിൽ റെക്കോ‍‍‍ർഡ് ലാഭം; കമ്പനിയുടെ വരുമാന നേട്ടത്തിൽ സർവകാല റെക്കോഡ്
Open in App
Home
Video
Impact Shorts
Web Stories