2023 ജനുവരി 25 മുതൽ 2024 ജനുവരി 25 വരെയുള്ള കണക്കുകൾ പ്രകാരം നിഫ്റ്റി 500 (Nifty 500) സൂചികയിലെ 68 ഓളം ഓഹരികളാണ് മൾട്ടി ബാഗർ റിട്ടേണുകൾ ( Multi Bagger Return ) സ്വന്തമാക്കിയത്. ഈ ഓഹരികളിൽ അധികവും റിയൽറ്റി (Realty) , പൊതുമേഖലാ സ്ഥാപനങ്ങൾ (PSUs) , അടിസ്ഥാന സൗകര്യ വികസനം , ഓട്ടോ (Auto), ഫാർമ (Pharma), ഊർജ മേഖലയിൽ നിന്നുള്ളവയാണ്. 444 ശതമാനം നേട്ടത്തോടെ റെയിൽവേ ഓഹരികളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. റെയിൽ വികാസ് നിഗം (Rail Vikas Nigam) നാലാം സ്ഥാനത്താണ്.
advertisement
പവർ സ്‌പേസ് (Power Space) മേഖലയും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. സുസ്ലോൺ എനർജി (Suzlon Energy), ആർഇസി (REC), പവർ ഫിനാൻസ് കോർപറേഷൻ (Power Finance Corporation ) , എസ്ജെവിഎൻ (SJVN), ഭാരത് ഹെവി ഇലെക്ട്രിക്കൽസ്, ടോറന്റ് പവർ(Torrent Power), സ്റ്റർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി, അദാനി പവർ, JSW എനർജി, ഒലക്ട്ര ഗ്രീൻടെക് എന്നീ കമ്പനികൾ പവർ സ്‌പേസ് മേഖലയിൽ 101 മുതൽ 347 ശതമാനം വരെ നേട്ടമുണ്ടാക്കി.
പ്രതിരോധം, റെയിൽവേ, അടിസ്ഥാന സൗകര്യ വികസനം, ഊർജം, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങളും സംഭവിച്ചുവെന്നും ഇൻവാസ്സെറ്റ് പിഎംഎസ് (Invasset PMS) പാർട്ണറും ഫണ്ട് മാനേജരുമായ അനിരുദ്ധ് ഗാർഗ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അടുത്ത ബജറ്റ് അവതരണത്തിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മൂലധന ചെലവ് വർധിപ്പിച്ചാൽ അടുത്ത വർഷവും ഇതേ വളർച്ച തുടരാനാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കൂടുതൽ മൂലധനം നീക്കി വച്ചത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗുണകരമായി മാറിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പിയാർഡ്, ഐടിഐ, എഞ്ചിനീയർസ് ഇന്ത്യ, എംഎംടിസി (MMTC) എന്നിവയിലൂടെ പൊതുമേഖലയുടെ ഓഹരികൾ വിപണിയിൽ 122 മുതൽ 261 ശതമാനത്തിന്റെ വരെ നേട്ടമുണ്ടാക്കി. ഹൗസിങ് ആൻഡ് അർബൻ ഡെവലപ്പമെന്റ് കോർപറേഷൻ, എൻബിസിസി(NBCC India ), പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്സ് (Prestige Estates Projects), ശോഭ (Sobha), ഡിഎൽഎഫ് (DLF), ബ്രിഗേഡ് എന്റർപ്രൈസസ് (Brigade Enterprises) എന്നിവ 115 മുതൽ 245 ശതമാനം വരെ നേട്ടമുണ്ടാക്കി.
Also Read- ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റുകളിൽ നാലാമത്; ഹോങ്കോങ്ങിനെ മറികടന്നു
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഫലം കേന്ദ്ര സർക്കാരിന് അനുകൂലമായിരുന്നുവെന്നതും ഡിഐഐയുടെ (DII) സഹകരണവും, ക്രൂഡ് ഓയിലിന്റെ വിലയിലെ സ്ഥിരതയും കൂടാതെ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലങ്ങളും പുതിയ വർഷത്തിലും ഓഹരി വിപണിയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. എന്നാൽ ഈ വർഷം ഫലങ്ങൾ ചിലപ്പോൾ അത്ര അനുകൂലമായിരിക്കില്ല എന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ആഗോള തലത്തിൽ നില നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും 2024 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും എല്ലാം ഓഹരി വിപണിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നർനോളിയ ഫിനാൻഷ്യൽ സർവീസിൽ (Narnolia Financial Services ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ ശൈലേന്ദ്ര കുമാർ പറയുന്നു.
ഇന്ത്യയിലും അമേരിക്കയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഓഹരി വിപണിയെ സംബന്ധിച്ച് ഒരു മുഖ്യ ഘടകമാണെന്ന് ബജാജ് ഫിൻസെർവ് സിഐഒ നിമേഷ് ചന്ദ്രനും മണി കൺട്രോളിനോട് പറഞ്ഞു.
