വിദേശത്ത് നിന്ന് വിനോദസഞ്ചാരികൾ എത്തുന്നത് ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അത് സാമ്പത്തിക മേഖലയെ ഉണർവേകുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിന് ശേഷം സ്വകാര്യ വാർത്താ ചാനലിന് ധനമന്ത്രി നൽകിയ ആദ്യ അഭിമുഖമാണിത്.
ലോകത്ത് എല്ലായിടത്തും സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണി നിയന്ത്രണത്തിലാണെന്നും നിക്ഷേപകരോടായി ധനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖല സുരക്ഷിതമായ നിലയിലാണ്. ആരോപണത്തിൽ എസ്ബിഐയും എൽഐസിയും വിശദീകരണം നൽകിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അദാനി വിഷയത്തിലായിരുന്നു പ്രതികരണം.
advertisement
കേന്ദ്ര ബജറ്റ് വിപണിയിൽ പ്രതിഫലനങ്ങൾ സൃഷ്‌ടിക്കും. വനിതാ സഹായ സംഘങ്ങൾ കരുത്താകും. പി എം വികാസ് പദ്ധതികൾ വികസനത്തിന്റെ ദിശ മാറ്റും. ടൂറിസം സാമ്പത്തിക രംഗത്തിന് ശക്തി പകരുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 03, 2023 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Nirmala Sitharaman Interview| 'ഒരു നല്ല ബജറ്റ് എന്നത് സർവതലസ്പർശിയാണ്; ബജറ്റിന്റെ ഗുണം വരും ദിവസങ്ങളിലുണ്ടായി തുടങ്ങും'; നിർമല സീതാരാമൻ