Nirmala Sitharaman News 18 Interview| എല്ലാ പരിഷ്കരണങ്ങളും നന്നായി ഗൃഹപാഠം ചെയ്തശേഷം; കൂട്ടായ ചർച്ചകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ: നിർമല സീതാരാമൻ
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്ര ബജറ്റിന് ശേഷം സ്വകാര്യ വാർത്താ ചാനലിന് ധനമന്ത്രി നൽകിയ ആദ്യ അഭിമുഖം
ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ എല്ലാ പരിഷ്കാരങ്ങളും നന്നായി ഗൃഹപാഠം ചെയ്തശേഷമാണെന്നും കൂട്ടായ ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. കേന്ദ്ര ബജറ്റിന് ശേഷം സ്വകാര്യ വാർത്താ ചാനലിന് ധനമന്ത്രി നൽകിയ ആദ്യ അഭിമുഖമാണിത്.
കോവിഡ് മഹാമാരിയുടെ സമയത്തെ വെല്ലുവിളികൾ നേരിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രിയുടെ മറുപടി ഇങ്ങനെ- ” സമാനമായ ഒരു മുൻ അനുഭവം നമുക്ക് മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബന്ധപ്പെട്ടവരുമായെല്ലാം പലതവണ ചർച്ച നടത്തേണ്ടിവന്നു”.
ലോകത്ത് എല്ലായിടത്തും സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണി നിയന്ത്രണത്തിലാണെന്നും നിക്ഷേപകരോടായി ധനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖല സുരക്ഷിതമായ നിലയിലാണ്. ആരോപണത്തിൽ എസ്ബിഐയും എൽഐസിയും വിശദീകരണം നൽകിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അദാനി വിഷയത്തിലായിരുന്നു പ്രതികരണം.
advertisement
“Having gone through the twin balance sheet problem, Indian banking sector today is at a comfortable level”: FM #NirmalaSitharaman (@nsitharaman) tells News18’s @18RahulJoshi #Exclusive #FMToNetwork18 #UnionBudget2023 | @nsitharamanoffc pic.twitter.com/nk1fr5qfEy
— News18 (@CNNnews18) February 3, 2023
advertisement
കേന്ദ്ര ബജറ്റ് വിപണിയിൽ പ്രതിഫലനങ്ങൾ സൃഷ്‌ടിക്കും. വനിതാ സഹായ സംഘങ്ങൾ കരുത്താകും. പി എം വികാസ് പദ്ധതികൾ വികസനത്തിന്റെ ദിശ മാറ്റും. ടൂറിസം സാമ്പത്തിക രംഗത്തിന് ശക്തി പകരുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
നിർദേശങ്ങൾ നൽകിയ ജനങ്ങളാണ് ശക്തിയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. മുന്നിൽ വന്ന എല്ലാ നിർദേശങ്ങളും പരിഗണിച്ചു. ജനപ്രിയവും പ്രായോഗികവുമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 03, 2023 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Nirmala Sitharaman News 18 Interview| എല്ലാ പരിഷ്കരണങ്ങളും നന്നായി ഗൃഹപാഠം ചെയ്തശേഷം; കൂട്ടായ ചർച്ചകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ: നിർമല സീതാരാമൻ