ന്യൂഡൽഹി: ഇന്ത്യൻ ഓഹരിവിപണി നിയന്ത്രണത്തിലാണെന്ന് ആഗോള നിക്ഷേപകരോട് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിംഗ് മേഖല സുരക്ഷിതമായ നിലയിലാണ്. ഒരു സംഭവത്തിന്റെ പേരിലുള്ള ചര്‍ച്ച വിപണിയെ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. കേന്ദ്ര ബജറ്റിന് ശേഷം സ്വകാര്യ വാർത്താ ചാനലിന് ധനമന്ത്രി നൽകിയ ആദ്യ അഭിമുഖമാണിത്.
ലോകത്ത് എല്ലായിടത്തും സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണത്തിൽ എസ്ബിഐയും എൽഐസിയും വിശദീകരണം നൽകിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ബാങ്കിംഗ് മേഖല ഇന്ന് കുറഞ്ഞ നിഷ്ക്രിയ ആസ്തി (എൻപിഎ) നിലവാരത്തിൽ സുരക്ഷിതമായ തലത്തിലാണ്.”- നിർമല സീതാരാമൻ പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്ന സന്ദർശകര്‍ കൂടുതലായി വരുമെന്നും ടൂറിസം രംഗത്ത് കാര്യമായ മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ സജീവമായി നിലനിർത്തുന്നതിനുള്ള ഒരു നല്ല മാർഗമാണിത്. പിഎം-വികാസ് പദ്ധിതും ഗുണകരമായി മാറും. കാരണം ഇതിന് ഒരു വലിയ വിപണിയുണ്ട്. പദ്ധതി തുടങ്ങുന്നതോടെ ഒട്ടേറെ ആളുകളെ സ്പർശിക്കാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ- മന്ത്രി വ്യക്തമാക്കി.
“Having gone through the twin balance sheet problem, Indian banking sector today is at a comfortable level”: FM #NirmalaSitharaman (@nsitharaman) tells News18’s @18RahulJoshi #Exclusive #FMToNetwork18 #UnionBudget2023 | @nsitharamanoffc pic.twitter.com/nk1fr5qfEy
— News18 (@CNNnews18) February 3, 2023
സർവതല സ്പർശിയാകണം നല്ല ബജറ്റ്. വരും ദിവസങ്ങളിൽ ബജറ്റിന്റെ സ്വാധീനം ദൃശ്യമാകും. നികുതി ദായകർക്ക് കൂടുതൽ ആകർഷകരവും ഇടത്തരക്കാർക്ക് അനുകൂലമായ വിധത്തിലുമാണ് ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചത്- ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രി പറഞ്ഞു.
പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുയരുന്ന മുറവിളിയെക്കുറിച്ച് സംസാരിച്ച നിർമ്മല സീതാരാമൻ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞത് ഇങ്ങനെ0 “പുതിയ പെൻഷൻ പദ്ധതി കൊണ്ടുവന്നത് എൻഡിഎ മാത്രമല്ല, യുപിഎ സർക്കാരും കൂടിയാണ്. പുതിയ പെൻഷൻ പദ്ധതി എന്ന ആശയം കൊണ്ടുവന്നത് കോൺഗ്രസ് ഭരണകാലത്താണ്. “നിലവിലെ പെൻഷൻകാർക്ക് പണം നൽകുന്നത് ഭാവി തലമുറയുടെ മേൽ ഭാരം അടിച്ചേൽപിച്ചുകൊണ്ടുവേണേ” എന്ന് ആശ്ചര്യപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.