TRENDING:

ചാണകം, ഗോമൂത്രം വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം, ഗോശാലകൾക്ക് ധനസഹായം; നീതി ആയോഗ് ശുപാർശ

Last Updated:

ഗോശാലകളുടെ ഓൺലൈൻ രജിസ്ട്രേഷനായി പോർട്ടൽ വേണമെന്നും ശുപാർശ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഗോശാലകൾക്ക് മൂലധനസഹായം നൽകണമെന്നും ചാണകത്തിന്റെ ഗോമൂത്രത്തിന്റെയും വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം നൽകണമെന്നും നിതി ആയോഗ് സമിതിയുടെ ശുപാർശ. ചാണകവും ഗോമൂത്രവും അടങ്ങിയ ജൈവവളങ്ങള്‍ കൃഷിക്കായി ഉപയോഗിച്ച് കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്തണമെന്നാണ് നിർദേശം. കൂടാതെ, നിതി ആയോഗ് അംഗം രമേഷ് ചന്ദിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് എല്ലാ ഗോശാലകളുടെയും ഓൺലൈൻ രജിസ്‌ട്രേഷനായി ഒരു പോർട്ടൽ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
advertisement

‘ജൈവവളങ്ങളുടെ ഉത്പാദനവും പ്രചാരണവും വഴി ഗോശാലകളുടെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്തൽ’

എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, ഗോശാലകളുടെ മൂലധന നിക്ഷേപത്തിനും പ്രവർത്തന ചെലവുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ ധനസഹായം നൽകണമെന്ന് നിർദേശിക്കുന്നു. എല്ലാ ഗ്രാന്റുകളും പശുക്കളുടെ എണ്ണവുമായി ബന്ധിപ്പിക്കണമെന്നും ശുപാർശയുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, എല്ലാ ഗോശാലകളുടെയും ഓൺലൈൻ രജിസ്ട്രേഷനായി നിതി ആയോഗിന്റെ ദർപൺ പോർട്ടൽ പോലുള്ള ഒരു പോർട്ടൽ സൃഷ്ടിക്കണം, ഇതു മൃഗക്ഷേമ ബോർഡിൽ നിന്നുള്ള സഹായം ലഭിക്കുന്നതിനും വഴിയൊരുക്കും.

Also Read- ‘അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ച്’: സ്റ്റാലിൻ

advertisement

ബ്രാൻഡ് വികസനം ഉൾപ്പെടെയുള്ള ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ജൈവവളങ്ങളുടെ വാണിജ്യ ഉൽപ്പാദനം, പാക്കേജിംഗ്, വിപണനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നയപരിപാടികളും പിന്തുണയും ആവശ്യമാണ്.

കൂടാതെ, ജൈവവളം, ജൈവകീടനാശിനികൾ, മണ്ണിനെ സമ്പുഷ്ടമാക്കുന്ന ഉൽപന്നങ്ങൾ, കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള ഉത്തേജകങ്ങൾ, വീടുകളിൽ ഉപയോഗിക്കുന്നതിനുള്ള വിവിധ തരം ഫോർമുലേഷനുകൾ എന്നിവയുടെ വൻതോതിലുള്ള ഉൽപ്പാദനത്തിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നീതി ആയോഗിലെ മുതിർന്ന ഉപദേഷ്ടാവ് യോഗേഷ് സൂരി,ഐഐടി ഡൽഹിയിലെ പ്രൊഫ. വീരേന്ദ്രകുമാർ വിജയ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ ജോയിന്റ് കമ്മീഷണർ എസ് കെ ദത്ത, നാഷണൽ സെന്റർ ഓഫ് ഓർഗാനിക് ഫാമിംഗ് ഡയറക്ടർ ഡോ. ഗണേഷ് ശർമ്മ, രാസവള വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. ഉജ്ജ്വൽ കുമാർ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ചാണകം, ഗോമൂത്രം വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം, ഗോശാലകൾക്ക് ധനസഹായം; നീതി ആയോഗ് ശുപാർശ
Open in App
Home
Video
Impact Shorts
Web Stories