TRENDING:

MSMEs | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നു വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ; വിജ്ഞാപനം പുറത്തിറക്കി

Last Updated:

മൈക്രോ എന്റർപ്രൈസ്, ചെറുകിട സംരംഭം, ഇടത്തരം ബിസിനസ് സംരംഭം എന്നിവയെ തരംതിരിക്കുന്നത് എങ്ങനെയാണെന്നും മന്ത്രാലയം വിശദീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രജിസ്റ്റർ ചെയ്ത എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമുള്ള (micro, small and medium enterprises (MSMEs)) നികുതി ഇതര ആനുകൂല്യങ്ങൾ (Non-Tax Benefits) മൂന്ന് വർഷത്തേക്ക് തുടരാമെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ഒരു വർഷത്തേക്കായിരുന്നു ഈ ആനുകൂല്യങ്ങൾ നൽകിയിരുന്നത്. പുതിയ വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് നികുതി ഇതര ആനുകൂല്യങ്ങൾ.
advertisement

മൈക്രോ എന്റർപ്രൈസ്, ചെറുകിട സംരംഭം, ഇടത്തരം ബിസിനസ് സംരംഭം എന്നിവയെ തരംതിരിക്കുന്നത് എങ്ങനെയാണെന്നും മന്ത്രാലയം വിശദീകരിച്ചു.

''എംഎസ്എംഇ പങ്കാളികളുമായുള്ള കൃത്യമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് ആത്മനിർഭർ ഭാരത് അഭിയാൻ അനുസരിച്ചുള്ള മാറ്റങ്ങളാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ കേന്ദ്രസർക്കാരിനു കീഴിലുള്ള എംഎസ്എംഇ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്," മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.

Also read : 'ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധം'; എം എ യൂസഫലി; അഹമ്മദാബാദിൽ 3000 കോടിയുടെ ലുലു മാൾ

advertisement

എന്താണ് എംഎസ്എംഇ?

എംഎസ്എംഇ എന്നാൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരഭങ്ങൾ (മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ്) എന്നാണ് ഉദ്ദേശിക്കുന്നത്. ചെറുകിട ഇടത്തരം സംരഭങ്ങളുടെ പുനരുജ്ജീവനത്തിന് വലിയ പ്രാധാന്യമാണ് 2020 ലെ സാമ്പത്തിക ആശ്വാസ പാക്കേജിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 45 ലക്ഷം ചെറുകിട വ്യവസായങ്ങൾക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. വായ്പയ്ക്ക് 4 വർഷത്തെ കാലാവധിയും 12 മാസത്തെ മൊറട്ടോറിയവും ഉണ്ടായിരിക്കും. 100 കോടി വരെ വിറ്റുവരവുള്ള സംരഭകർക്ക് ഈ വായ്പ ലഭിക്കും. സാമ്പത്തിക ഞെരുക്കം നേരിടുന്ന ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് 20,000 കോടി രൂപ വായ്പ നൽകുമെന്നും ഇത് രണ്ടു ലക്ഷം സംരഭകർക്ക് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായി ഒരു ഫണ്ട് സൃഷ്ടിക്കുകയാണെന്നും ഇത് വളർച്ചാ സാധ്യതകളുള്ള വ്യവസായങ്ങളിൽ 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

advertisement

Also read : പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്; നവംബർ മുതൽ ക്യാപ്റ്റന്മാർക്ക് മാസം 7 ലക്ഷം രൂപ ശമ്പളം

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിർവ്വചനത്തിൽ മാറ്റം വരുത്തിയതായും 2020 ലെ സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഇനി മുതൽ ഒരു കോടി രൂപ വരെ നിക്ഷേപമുള്ളവയെ സൂക്ഷ്മ വ്യവസായങ്ങളുടെയും പത്തുകോടി വരെ നിക്ഷേപമുള്ളവയെ ചെറുകിട വ്യവസായങ്ങളുടെയും 20 കോടി നിക്ഷേപമുള്ളവരെ ഇടത്തരം വ്യവസായങ്ങളുടെയും ഗണത്തിൽപ്പെടുത്തും എന്നാണ് മന്ത്രി അറിയിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
MSMEs | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നു വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ; വിജ്ഞാപനം പുറത്തിറക്കി
Open in App
Home
Video
Impact Shorts
Web Stories