ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
Also Read- 25 കോടി ആര്‍ക്കായിരിക്കും? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്
ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വില്പന വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
advertisement
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 20 കോടി രൂപ ഓരോ കൊടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ 10 കോടി രൂപ 50 ലക്ഷം വീതം 20 ടിക്കറ്റുകൾക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 ടിക്കറ്റ്കൾക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കുമാണ് ലഭിക്കുക.