Onam Bumper| 25 കോടി ആര്‍ക്കായിരിക്കും? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനോടകം ടിക്കറ്റ് വില്‍പനയില്‍ റെക്കോഡിട്ട് വിൽപ്പനയാണ് നടന്നത്.
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപർ ഭാഗ്യക്കുറിയിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുക്കുന്നത്. ജൂലൈ 27 ന് ആരംഭിച്ച ഓണം ബംബര്‍ നറുക്കെടുപ്പിന്‍റെ സമയം വരെ വാങ്ങാന്‍ സാധിക്കും. ഇതിനോടകം ടിക്കറ്റ് വില്‍പനയില്‍ റെക്കോഡിട്ട് വിൽപ്പനയാണ് നടന്നത്. 500 രൂപയാണ് ടിക്കറ്റിന്റെ വില. നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്.
ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകളായിരുന്നു. 10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ അടിച്ചത് ഹരിത കര്‍മ സേനാംഗങ്ങളായ 11 സ്ത്രീകള്‍ക്കാണ്.
കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു.ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിരുന്നു. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വില്പന വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 20, 2023 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Onam Bumper| 25 കോടി ആര്‍ക്കായിരിക്കും? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്