TRENDING:

10 കോടി ലോട്ടറി പരപ്പനങ്ങാടിയിലെ 11 പേര്‍ക്ക്; ഹരിത കർമ സേനാംഗങ്ങൾക്ക് മണ്‍സൂണ്‍ ബംബർ ഒന്നാം സമ്മാനം

Last Updated:

MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്‍റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപയുടെ അവകാശികള്‍ ഈ പതിനൊന്നു പേരാണ്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനയിലെ അംഗങ്ങളായ പതിനൊന്ന് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ അടിച്ചത്.
advertisement

ഇന്നലെ രാവിലെ നറുക്കെടുത്ത മൺസൂൺ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റ് പാലക്കാട് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടിയിലെത്തിയ ആളാണ് വില്‍പന നടത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപിച്ചു.

Kerala Lottery Result Today | മൺസൂൺ ബംബർ BR 92 ഒന്നാം സമ്മാനം 10 കോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിന്ദു കൊഴുകുമ്മൽ മുങ്ങാത്തംതറ, ഷീജ മാഞ്ചേരി ചെട്ടിപ്പടി, ലീല കുരുളിൽ സദ്ദാംബീച്ച്, രശ്മി പുല്ലാഞ്ചേരി ചിറമംഗലം, കാർത്ത്യായനി പട്ടണത്ത് സദ്ദാംബീച്ച്, രാധ മുണ്ടുപാലത്തിൽ പുത്തരിക്കൽ, കുട്ടിമാളു ചെറുകുറ്റിയിൽ പുത്തരിക്കൽ, ബേബി ചെറുമണ്ണിൽ പുത്തരിക്കൽ, ചന്ദ്രിക തുടിശ്ശേരി സദ്ദാംബീച്ച്, പാർവതി പരപ്പനങ്ങാടി, ശോഭ കുരുളിൽ കെട്ടുങ്ങൽ എന്നിവരടങ്ങുന്ന ഹരിത കർമ സേനയിലെ അംഗങ്ങളാണ് ഓഹരി പിരിച്ച് 250 രൂപക്ക് ടിക്കറ്റ് എടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
10 കോടി ലോട്ടറി പരപ്പനങ്ങാടിയിലെ 11 പേര്‍ക്ക്; ഹരിത കർമ സേനാംഗങ്ങൾക്ക് മണ്‍സൂണ്‍ ബംബർ ഒന്നാം സമ്മാനം
Open in App
Home
Video
Impact Shorts
Web Stories