എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതുക്കിയ പെട്രോൾ, ഡീസൽ വിലകൾ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.
ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.
advertisement
ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.
കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.
ലക്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.
നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ
ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ
ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.
Also Read- FD vs RD | ഫിക്സഡ് ഡിപ്പോസിറ്റും റിക്കറിംഗ് ഡിപ്പോസിറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ
ഈ വർഷം മെയ് 21 ന് പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് രാജ്യവ്യാപകമായി ഇന്ധന വിലയിൽ അവസാന മാറ്റം വന്നത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം ചില സംസ്ഥാനങ്ങൾ വാഹന ഇന്ധനങ്ങളുടെ വാറ്റ് നിരക്കും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 ന് വാറ്റ് വർദ്ധിപ്പിച്ചപ്പോൾ മേഘാലയയാണ് അവസാനമായി ഇന്ധന നിരക്ക് പരിഷ്കരിച്ചത്, ഇക്കാരണത്താൽ പെട്രോളിന് ഇപ്പോൾ ഷില്ലോങ്ങിൽ ലിറ്ററിന് 96.83 രൂപയും ഡീസൽ വില ഇപ്പോൾ 84.72 രൂപയുമാണ്. മഹാരാഷ്ട്ര സർക്കാർ ജൂലൈയിൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി കുറച്ചിരുന്നു.