FD vs RD | ഫിക്സഡ് ഡിപ്പോസിറ്റും റിക്കറിംഗ് ഡിപ്പോസിറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ
- Published by:Amal Surendran
- news18-malayalam
Last Updated:
പലിശ നിരക്ക്, കാലാവധി തികയും മുൻപുള്ള പിൻവലിക്കൽ, നികുതി തുടങ്ങിയ വിവിധ കാര്യങ്ങളിൽ ആർഡിയും എഫ്ഡിയും തമ്മിൽ സാമ്യതകളുണ്ടെങ്കിലും, അവ തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
ടീം ബാങ്ക് ബസാർ
ഇന്ന് ലഭ്യമായ ഏറ്റവും ജനപ്രിയ നിക്ഷേപ രീതികളിൽ പെട്ടതാണ് റിക്കറിംഗ് ഡെപ്പോസിറ്റുകളും (ആർഡി) ഫിക്സഡ് ഡെപ്പോസിറ്റുകളും (എഫ്ഡി). ഇവ സാധാരണയായി സേവിംഗ്സ് അക്കൗണ്ടിനേക്കാൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു. വിപണിയിലെ വ്യതിയാനങ്ങൾ ഈ നിക്ഷേപങ്ങളെ ബാധിക്കാത്തതിനാൽ, സ്ഥിര വരുമാനം സൃഷ്ടിക്കുന്ന മാർഗ്ഗങ്ങളായി ഇവ അറിയപ്പെടുന്നു.
പലിശ നിരക്ക്, കാലാവധി തികയും മുൻപുള്ള പിൻവലിക്കൽ, നികുതി തുടങ്ങിയ വിവിധ കാര്യങ്ങളിൽ ആർഡിയും എഫ്ഡിയും തമ്മിൽ സാമ്യതകളുണ്ടെങ്കിലും, അവ തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
നിക്ഷേപത്തിൻ്റെ ആവൃത്തി
തിരഞ്ഞെടുത്ത നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കാൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ അനുവദിക്കുന്നു. ഇക്കാലയളവിൽ നിക്ഷേപ തുകയിലേക്ക് കൂടുതൽ തുക ചേർക്കാനാകില്ല, ലോക്ക് ഇൻ കാലയളവിലുടനീളം, മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ പലിശ സ്വരൂപിക്കപ്പെടുന്നു. നിക്ഷേപ തുക വർദ്ധിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഒരു പുതിയ എഫ്ഡി അക്കൗണ്ട് തുടങ്ങിക്കൊണ്ട് ഇത് ചെയ്യാം. എഫ്ഡിയിൽ നിക്ഷേപിക്കുന്നതിന് പരമാവധി പരിധിയില്ല.
എന്നാൽ, പ്രതിമാസമോ പാദവാർഷികമോ അർധവാർഷികമോ ആയ കാലയളവിൽ നിശ്ചിത തുക വീതം നിക്ഷേപിക്കാൻ റിക്കറിംഗ് ഡെപ്പോസിറ്റുകൾ അനുവദിക്കുന്നു. നേരിട്ട് നിക്ഷേപം നടത്തുകയോ നിങ്ങൾ തിരഞ്ഞെടുക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായി പണം കൈമാറുകയോ ചെയ്യാവുന്നതാണ്. ഏറ്റവും കുറഞ്ഞ തുകയായ 100 രൂപ മുതൽ നിങ്ങൾക്ക് പ്രതിമാസ ആർഡി നിക്ഷേപം ആരംഭിക്കാവുന്നതാണ്.
advertisement
കാലയളവ്
സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ കാലയളവ്. എന്നിരുന്നാലും, കൂടുതൽ കാലയളവുള്ള എഫ്ഡികൾക്ക് കൂടുതൽ പലിശ ലഭിക്കും. ആർഡിയുടെ ഏറ്റവും കുറഞ്ഞ കാലയളവ് 6 മാസമാണ്, എന്നാൽ പരമാവധി കാലയളവ് 10 വർഷം വരെയാകാം.
പലിശ പിൻവലിക്കൽ
ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക്, ക്യുമുലേറ്റീവ്, നോൺ-ക്യുമുലേറ്റീവ് എന്നിങ്ങനെ രണ്ട് പലിശ ഓപ്ഷനുകളാണുള്ളത്. ക്യുമുലേറ്റീവ് ഓപ്ഷൻ്റെ കാര്യത്തിൽ, എഫ്ഡിയുടെ കാലാവധി പൂർത്തിയാകുമ്പോഴാണ് നിക്ഷേപ തുകയും സ്വരൂപിക്കപ്പെട്ട പലിശയും ചേർത്ത് ഒറ്റ തുകയായി നൽകുന്നത്. എന്നാൽ നോൺ-ക്യുമുലേറ്റീവ് ഓപ്ഷനിൽ പ്രതിമാസമോ പാദവാർഷികമോ അർധവാർഷികമോ ആയി പലിശ പിൻവലിക്കാനുള്ള അവസരമുണ്ട്.
advertisement
റിക്കറിംഗ് ഡെപ്പോസിറ്റുകൾ സാധാരണയായി ഹ്രസ്വകാല പലിശ പിൻവലിക്കൽ ഓപ്ഷൻ നൽകാറില്ല. ആർഡിയുടെ കാലയളവ് അവസാനിക്കുമ്പോൾ, ഒറ്റത്തവണയായി നിക്ഷേപകന് മുൻനിശ്ചയിച്ച മെച്യൂരിറ്റി തുക പൂർണ്ണമായും നൽകുകയാണ് ചെയ്യുന്നത്.
നികുതി ലാഭിക്കൽ
പൊതുവായി, റിക്കറിംഗ് ഡെപ്പോസിറ്റുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും നികുതി ലാഭിക്കാനുള്ള മാർഗ്ഗമായി കണക്കാക്കാറില്ല. എന്നിരുന്നാലും, ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതി ലാഭിക്കാൻ, 5 വർഷം ലോക്ക്-ഇൻ കാലയളവുള്ള ചില ടാക്സ് സേവിംഗ് എഫ്ഡികൾ സഹായിക്കും. എന്നാൽ, ഒരു സാഹചര്യത്തിലും നികുതി ലാഭിക്കാനുള്ള അവസരം റിക്കറിംഗ് ഡെപ്പോസിറ്റുകൾ നൽകുന്നില്ല.
advertisement
ആർഡികളും എഫ്ഡികളും വാഗ്ദാനം ചെയ്യുന്ന വിവിധങ്ങളായ പ്രയോജനങ്ങളുടെ പേരിലാണ് ഇവ നിക്ഷേപകർക്കിടയിൽ പ്രീതിയാർജ്ജിച്ചത്. എന്നാൽ, പണപ്പെരുപ്പത്തെ മറികടക്കണം എന്നുണ്ടെങ്കിൽ ഇവ ശരിയായ തിരഞ്ഞെടുപ്പാകണമെന്നില്ല. അച്ചടക്കത്തോടെ, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള തുക നിങ്ങൾക്ക് നിക്ഷേപത്തിലൂടെ ഉണ്ടാക്കണമെങ്കിൽ ഇവ രണ്ടും നല്ല മാർഗ്ഗങ്ങളാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫിൻടെക്ക് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡ് ഇഷ്യൂവറാണ് BankBazaar.com.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2022 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
FD vs RD | ഫിക്സഡ് ഡിപ്പോസിറ്റും റിക്കറിംഗ് ഡിപ്പോസിറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ