TRENDING:

Petrol Diesel Price| നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

Last Updated:

ഏപ്രിൽ 15നാണ് ഇന്ധന വിലയിൽ അവസാനമായി മാറ്റം വരുത്തിയത്. അന്ന് പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് ലിറ്ററിന് 14 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തുടർച്ചയായ നാലാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഏപ്രിൽ 15നാണ് ഇന്ധന വിലയിൽ അവസാനമായി മാറ്റം വരുത്തിയത്. അന്ന് പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് ലിറ്ററിന് 14 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്. രാജ്യതലസ്ഥാനായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയാണ്. ഡീസലിന് 80.73 രൂപയും.
advertisement

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്ക് അനുസരിച്ച് മുംബൈയിൽ പെട്രോളിന് 96.83 രൂപയും ഡീസലിനും 87.81 രൂപയുമാണ്. കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഇന്ധന വില ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കും. പെട്രോളിന്റെ ചില്ലറ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റേ വിലയിൽ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി.

Also Read- Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

advertisement

രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ച് ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. ആഗോള വിപണിയിൽ തിങ്കളാണ് എണ്ണ വില കുറഞ്ഞു. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കോവിഡ് ബാധയും തുടർന്ന് സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചടികളും ഡിമാൻഡ് കുറഞ്ഞതുമാണ് വില കുറയാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രെന്റ് ക്രൂഡ് 23 സെന്റ് കുറഞ്ഞ് ബാരലിന് 66.54 ഡോളറായി. കഴിഞഅഞ ആഴ്ച ആറു ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. യുഎസ് ഓയിൽ 27 സെന്റ് കുറഞ്ഞ് ബാരലിന് 62.96 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 6.4 ശതമാനം വില ഉയർന്നിരുന്നു.

advertisement

വിവിധ നഗങ്ങളിലെ ഇന്നത്തെ ഇന്ധന വില (പെട്രോൾ, ഡീസൽ വില / ലിറ്ററിന്)

ശ്രീഗംഗാനഗർ - 100.89 / 92.99

അനുപൂർ- 100.79 / 91.18

ന്യൂഡൽഹി 90.40 / 80.73

മുംബൈ-  96.83 / 87.81

കൊൽക്കത്ത-  90.62 / 83.61

ചെന്നൈ- 92.43 / 85.75

ബെംഗളൂരു- 93.43 / 85.60

ഹൈദരാബാദ്- 93.99 / 88.05

പട്ന - 92.74 / 85.97

ജയ്പൂർ- 96.77/ 89.20

advertisement

ലഖ്നൗ- 88.72 / 81.13

തിരുവനന്തപുരം- 92.28 / 86.75

Source: Indian Oil Corporation

English Summary: Petrol and diesel prices remained steady across the country for the fourth consecutive day on April 19, 2021. The auto fuel prices were last revised on April 15, when petrol fell by 16 paise per litre and diesel slipped by 14 paise in the national capital. The price of petrol in Delhi was unchanged at Rs 90.40 per litre while diesel was available for Rs 80.73. In the financial capital Mumbai, petrol was retailing at Rs 96.83, while diesel costs Rs 87.81, data available on Indian Oil Corporation’s website showed.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
Open in App
Home
Video
Impact Shorts
Web Stories